യേശു ജോസഫിന്റെ മകന്‍ ലൂക്കാ 3/23,
”ഇവന്‍ ജോസഫിന്റെ മകനല്ലേ” ലൂക്കാ 4/22,
യോഹന്നാന്‍ 1/45, ”ജോസഫിന്റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞങ്ങള്‍ കണ്ടു”
എ്ന്ന് പീലിപ്പോസ് സാക്ഷ്യപ്പെടുത്തുന്നു.
”തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു” സങ്കീര്‍. 105/21
”ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” ഉല്‍പത്തി 41:55
”ക്രിസ്തുവിനോട് അടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യൗസേപ്പിന്റെ പക്കല്‍ പോവുക”
വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് പാപ്പാ
”ഒരു പിതാവ് തന്റെ പുത്രനെ സ്‌നേഹിക്കുന്നതുപോലെ വിശുദ്ധ യൗസേപ്പിതാവ് ഈശോയെ സ്‌നേഹിച്ചു. തനിക്കുള്ളതില്‍വച്ച് ഏറ്റവും നല്ലത് അവന് കൊടുക്കുകവഴിയായി അവന്‍ തന്റെ സ്‌നേഹം പ്രദര്‍ശിപ്പിച്ചു”
വി.ജോസ് മരിയ എസ്‌ക്രീവ
”കാലത്തിന്റെ തികവില്‍ വിശുദ്ധ യൗസേപ്പിതാവ് രക്ഷാകര രഹസ്യത്തില്‍ പങ്കുചേരുകയും അങ്ങനെ യഥാര്‍ത്ഥമായും രക്ഷയുടെ ശുശ്രൂഷകനായിത്തീരുകയും ചെയ്തുവെന്ന് സഭയുടെ ആരാധനാക്രമം പഠിപ്പിക്കുന്നു”
വി. ജോണ്‍പോള്‍ 2ാമന്‍ പാപ്പാ.
”കര്‍ത്താവും സാത്താന്റെ സാമ്രാജ്യവും തമ്മിലുള്ള അവസാന യുദ്ധം വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആയിരിക്കും”
ഫാത്തിമാ ദര്‍ശനം ലഭിച്ച ദൈവദാസി സി.ലൂസി
”നീ വി.യൗസേപ്പിനെയും അവിടുത്തെ പുണ്യങ്ങങളെയും അനുകരിച്ചാല്‍ ഈ ഭൂമിയില്‍ വച്ച് ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിച്ച് ഉയര്‍ത്തും”
വി. ജോസഫ് സെബാസ്റ്റ്യന്‍ പെല്‍ജര്‍
Leave a Comment
Your email address will not be published. Required fields are marked with *