നല്ല അപ്പന്റെ ഓര്‍മ്മ
- Featured, LATEST NEWS, വിശുദ്ധ യൗവുസേപ്പുപിതാവ്
- March 19, 2025
റവ. ഡോ. സുനില്‍ കല്ലറയ്ക്കല്‍ ഒഎസ്‌ജെ തിരുകുടുംബത്തിന്റെ രക്ഷാധികാരിയും പിതാവും എന്ന നിലയിലുള്ള വിശുദ്ധ യൗസേപ്പിനെക്കുറിച്ച് വിചിന്തനം നടത്തുമ്പോള്‍ ദൈവികത്രിത്വത്തെയും ഭൗമികത്രിത്വത്തെയും കുറിച്ച് ഒരു താരതമ്യം നടത്താവുന്നതാണ്. ദൈവിക ത്രിത്വത്തിലെ അംഗങ്ങള്‍ ആയ സ്വര്‍ഗീയപിതാവും പുത്രനും പരിശുദ്ധത്മാവും നമുക്ക് അദൃശ്യമായാണ് നിലകൊള്ളുന്നത്. എന്നാല്‍ ആ പരിശുദ്ധ ത്രിത്വത്തിലെ പ്രത്യേകതകളെ മനോഹരമായി പ്രതിഫലിപ്പിച്ചുകാണുന്നത് വിശുദ്ധ യൗസേപ്പും മേരിയും യേശുവും അടങ്ങിയ ഭൗമികത്രിത്വത്തില്‍ ആണ്. യൗസേപ്പ് പലപ്പോഴും തിരുവെഴുത്തുകളില്‍ നിശബ്ദനാണെങ്കിലും, തന്റെ വിശ്വാസം, അനുസരണം, ത്യാഗപരമായ സ്‌നേഹം എന്നിവയിലൂടെ നമ്മോട്
ഫാ. ഫിലിപ്‌സ് തൂനാട്ട് ഉല്‍പ്പത്തിയുടെയും ജീവശ്വാസത്തിന്റെയും തെളിവുകളായി ജീവന്റെ നേര്‍ത്ത ഹൃദയ തുടിപ്പുകള്‍ ഭൂമിയെ തൊട്ടുകടന്നുപോകുന്നു. അതെ, ഇതെല്ലാമൊരു പുറപ്പാടാണ്. ഇതിനിടയില്‍ സമാഗമങ്ങളുടെ ഈ ഭൂമികയില്‍ ഉരുകിത്തീരുന്ന തിരിയായും വേദനകളെ മായ്ക്കുന്ന മഷിത്തണ്ടായും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നായും ഉഷ്ണത്തെ ഋതുഭേതമാക്കുന്ന പച്ചപ്പായും ചില ജന്മങ്ങള്‍ ദൈവത്തെ തങ്ങളുടെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ ജീവന്‍ കൊടുക്കുന്നു. അതെ ഈ ധ്യാനങ്ങളില്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച യൗസേപ്പിതാവെന്ന നല്ല അപ്പന്‍ നമ്മുടെയും മനം തൊടുന്നു. ഇല്ലായ്മകളുടെ മണ്‍പാതകളില്‍ നമ്മുടെ നസ്രായക്കാരനും ദൈവമാതാവിനും
ഫാ. ജയ്സൺ കുന്നേൽ mcbs കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്.
ഗോണ്‍സാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ല്‍ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവില്‍ ഗോണ്‍സാലോ റോമില്‍ വൈദീക വിദ്യാര്‍ത്ഥിയായിരുന്നു. ‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ‘ 30 ദിവസത്തെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോണ്‍സാലോയുടെ പൈലറ്റായ സഹോദരന്‍ ജെയിം പറത്തിയ വിമാനം ഗ്രാനഡയില്‍ ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകര്‍ന്നെങ്കിലും 26 പേര്‍ക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശിക പത്രങ്ങള്‍ ഈ അപകടം
യേശു ജോസഫിന്റെ മകന്‍ ലൂക്കാ 3/23, ”ഇവന്‍ ജോസഫിന്റെ മകനല്ലേ” ലൂക്കാ 4/22, യോഹന്നാന്‍ 1/45, ”ജോസഫിന്റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞങ്ങള്‍ കണ്ടു” എ്ന്ന് പീലിപ്പോസ് സാക്ഷ്യപ്പെടുത്തുന്നു. ”തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു” സങ്കീര്‍. 105/21 ”ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” ഉല്‍പത്തി 41:55 ”ക്രിസ്തുവിനോട് അടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യൗസേപ്പിന്റെ പക്കല്‍ പോവുക” വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് പാപ്പാ ”ഒരു പിതാവ്
Don’t want to skip an update or a post?