Follow Us On

22

January

2025

Wednesday

അത്ഭുത വിമാനത്തെ രക്ഷിച്ച യൗസേപ്പിതാവ്

അത്ഭുത വിമാനത്തെ  രക്ഷിച്ച യൗസേപ്പിതാവ്

ഗോണ്‍സാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ല്‍ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവില്‍ ഗോണ്‍സാലോ റോമില്‍ വൈദീക വിദ്യാര്‍ത്ഥിയായിരുന്നു. ‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ‘ 30 ദിവസത്തെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോണ്‍സാലോയുടെ പൈലറ്റായ സഹോദരന്‍ ജെയിം പറത്തിയ വിമാനം ഗ്രാനഡയില്‍ ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകര്‍ന്നെങ്കിലും 26 പേര്‍ക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല.

പ്രാദേശിക പത്രങ്ങള്‍ ഈ അപകടം സംഭവിച്ച Aviaco Airlines Mc Donnel Douglas DC 9 എന്ന വിമാനത്തെ ‘അത്ഭുത വിമാനം’ എന്ന് വിളിച്ചത്. റോമില്‍ ഗോണ്‍സാലോ പഠിച്ചിരുന്ന സ്പാനിഷ് കോളേജ് ഓഫ് സെന്റ് ജോസഫിന്റെ ശതാബ്ദി വര്‍ഷമായിരുന്നു 1992. ആഘോഷങ്ങളുടെ ഭാഗമായി യൗസേപ്പിതാവിനോട് അസാധ്യമായ കാര്യങ്ങള്‍ക്കു സഹായം ലഭിക്കാന്‍ 30 ദിവസത്തെ പ്രാര്‍ത്ഥന നടത്തിയിരുന്നു. യൗസേപ്പിതാവിന്റെ മധ്യസ്ഥതയിലാണ് വിമാന അപകടത്തില്‍ നിന്നു അത്ഭുതകരമായി തന്റെ സഹോദരനും യാത്രക്കാരും രക്ഷപെട്ടതെന്ന് ഗോണ്‍സാലോ അച്ചന്‍ വിശ്വസിക്കുന്നു . മുപ്പതു വര്‍ഷമായി ഗോണ്‍സാലോ അച്ചന്‍

‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള’ 30 ദിവസത്തെ പ്രാര്‍ത്ഥന മുടക്കാറില്ല.
ദൈവ സിംഹാസനത്തിനു മുമ്പിലുള്ള യൗസേപ്പിതാവിന്റെ മഹത്തരമായ ശക്തിയുടെ അടയാളമായാണ് അത്ഭുത വിമാനത്തിന്റെ സംഭവത്തെ ഗോണ്‍സാല അച്ചന്‍ കാണുന്നത്. ദൈവ സിംഹാസനത്തില്‍ അധികാരവും ശക്തിയുമുള്ള യൗസേപ്പിതാവിനെ നമുക്കും മധ്യസ്ഥനായി സ്വീകരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?