Follow Us On

23

November

2024

Saturday

  • ഒക്‌ടോബർ 17: അന്ത്യോക്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസ്0

    പഴയകാല ക്രിസ്ത്യൻ ധീരന്മാരിൽ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്‌നേഷ്യസിനുള്ളത്. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്‌നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹവും ഈ കത്തിൽ പ്രകടമാണ്. അപ്പോസ്‌തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്‌നങ്ങളാണ് ഈ

  • ഒക്‌ടോബർ 16: വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്ക്0

    ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേഷിതയായ മാർഗരറ്റ് ലാന്റെക്കൂർ എന്ന ഗ്രാമത്തിൽ 1647-ൽ ജനിച്ചു. 24-ാമത്തെ വയസിൽ വിസിറ്റേഷൻ മഠത്തിൽ ചേർന്നു. വിശുദ്ധ കുർബാനയോടും ഈശോയുടെ പീഡാനുഭവത്തോടും അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന മാർഗരറ്റിന് 1673 മുതൽ തിരുഹൃദയത്തിന്റെ കാഴ്ചകളും വെളിപാടുകളും ലഭിച്ചു തുടങ്ങി. ഒരു ദിവസം വിശുദ്ധ കുർബാനയുടെ മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ”മനുഷ്യരോട് പ്രത്യേകിച്ച്, നിന്നോടുള്ള സ്‌നേഹത്താൽ എരിയുന്ന ഹൃദയം കാണുക. അതു നിയന്ത്രിക്കാനാവാതെ ലോകമാസകലം പ്രചരിപ്പിക്കാൻ നിന്നെ ഞാൻ ഉപകരണമാക്കിയിരിക്കുകയാണ്.” തുടർന്ന് തന്റെ പന്ത്രണ്ട്

  • ഒക്‌ടോബർ 15: ആവിലായിലെ വിശുദ്ധ തെരേസ0

    1515-ൽ സ്‌പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. 1533-ൽ അവൾ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല

  • ഒക്‌ടോബർ 14: വിശുദ്ധ കാലിസ്റ്റസ് ഒന്നാമൻ0

    ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. ഒരു പാതിരി എന്ന നിലയിൽ സെഫിറിനൂസ് മാർപാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുന്നതിനും കൂടാതെ

  • ഒക്‌ടോബർ 13: വിശുദ്ധ എഡ്വേർഡ് രാജാവ്0

    ആംഗ്ലോ-സാക്‌സൺ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ് തന്റെ ചെറുപ്പകാലം മുഴുവനും ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1402-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വസംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ മതം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും

  • ഒക്‌ടോബർ 12: വിശുദ്ധ വിൽഫ്രിഡ്0

    വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്‌സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. 664-ൽ വിൽഫ്രെഡിനെ ലിന്റിസുഫാണിലെ മെത്രാനായി അഭിഷേകം ചെയ്തു. മെത്രാനായിരിക്കുമ്പോൾത്തന്നെ രണ്ടുപ്രാവശ്യം ഇദ്ദേഹം നാടു കടത്തപ്പെടുകയും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തു. 709 ഒക്‌ടോബർ 12-ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് ഇദ്ദേഹത്തിന് മാലാഖമാരുടെ മധുരമായ ഗാനങ്ങൾ കേൾക്കാൻ സാധിച്ചിരുന്നുവെന്നതായി പറയപ്പെടുന്നു.

  • ഒക്‌ടോബർ 11: വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ0

    1881 നവംബർ 25-ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്ഞ്ചലോ ഗ്യുസെപ്പെ റോൺകാല്ലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. ക്രിസ്തീയ കുടുംബാന്തരീക്ഷവും ഭക്തിനിർഭരമായ ഇടവക ജീവിതവും വഴി ഏയ്ഞ്ചലോക്ക് അതിശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892-ൽ ഏയ്ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ബെർഗാമൊ സെമിനാരിയുടെ ആത്മീയ

  • ഒക്‌ടോബർ 10: വിശുദ്ധ ഫ്രാൻസിസ് ബോർഗിയ0

    കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്‌സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ് 1-ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടർന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ,

Latest Posts

Don’t want to skip an update or a post?