Follow Us On

23

December

2024

Monday

  • ഡിസംബർ 31: വിശുദ്ധ സിൽവെസ്റ്റർ പാപ്പ0

    എ.ഡി 314 ജനുവരിയിൽ റോമൻ നിവാസിയായിരുന്ന വിശുദ്ധ സിൽവെസ്റ്ററിനെ സഭ ഭരിക്കുവാൻ തിരഞ്ഞെടുത്തു. തിരുസഭക്ക് അവളുടെ അടിച്ചമർത്തൽ നടത്തുന്നവരുടെ മേൽ താൽക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സിൽവെസ്റ്റർ പാപ്പാ പദവിയിലെത്തുന്നത്. സഭയിൽ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരെയുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയിൽ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കൽ സമിതിയിൽ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ റോമിൽ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ

  • ഡിസംബർ 30: രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും0

    വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാൻ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ അടിച്ചമർത്തലിൽ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതൻമാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവർണർ ആയിരുന്ന വെനൂസ്റ്റിയൻ അവരെ തന്റെ പക്കൽ കൊണ്ടുവരികയും ‘ജൂപ്പീറ്ററിന്റെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യിൽ നൽകികൊണ്ട് അതിനെ ആരാധിക്കുവാൻ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂർവ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതിൽ കുപിതനായ വെനൂസ്റ്റിയൻ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാൻ ഉത്തരവിട്ടു. വിശുദ്ധന്റെ രണ്ടു പുരോഹിതാർത്ഥികളായ മാർസെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ

  • ഡിസംബർ 29: വിശുദ്ധ തോമസ് ബെക്കെറ്റ്0

    1118 ൽ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ് ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ 1155-ൽ രാജാവായ ഹെൻറി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാൻസലറും ആയി. പിന്നീട് 1162-ൽ വിശുദ്ധൻ കാന്റർബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധൻ പെട്ടെന്ന് തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികൾ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി.

  • ഡിസംബർ 28: വിശുദ്ധരായ കുഞ്ഞിപൈതങ്ങൾ0

    ഈശോ ജനിച്ചയുടനെ അവിടുത്തേക്ക് എതിരായ നീക്കങ്ങൾ ഹേറോദോസ് ആരംഭിച്ചു. മൂന്നു ജ്ഞാനികളോട് കുഞ്ഞിനെ കണ്ട് ആരാധിച്ചു മടങ്ങുമ്പോൾ തന്റെ പക്കൽ വന്ന് വിവരങ്ങൾ അറിയിക്കണമെന്ന് ഹേറോദോസ് കല്പിച്ചു. എന്നാൽസ്വർഗീയ ദർശനം ലഭിച്ച അവർ മറ്റൊരു വഴിയെ മടങ്ങി. ഇതറിഞ്ഞ ഹേറോദോസ് കുപിതനായി. കുഞ്ഞു ജനിച്ച ആ സമയം കണക്കാക്കി ബത്‌ലഹൈമിലും പരിസരങ്ങളിലുമുള്ള രണ്ടു വയസിൽ താഴെയുള്ള എല്ലാ ആൺകുട്ടികളെയും വധിച്ചു. ഈശോയെപ്രതി മരിച്ച ഈ കുഞ്ഞിപ്പൈതങ്ങൾ ‘ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങളായി’ വാഴ്ത്തപ്പെടുന്നു. അവരുടെ ഓർമ ഇന്നേ ദിവസം

  • ഡിസംബർ 27: വിശുദ്ധ യോഹന്നാൻശ്ലീഹാ0

    സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാനും വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യൻമാരിൽ പ്പെട്ടവരായിരുന്നു. ”ഇടിമുഴക്കത്തിന്റെ മക്കൾ’ എന്നാണു ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അധികം നാൾ ജീവിച്ചിരുന്നവനും ‘രക്തസാക്ഷി’യകാതെ മരിച്ച അപ്പസ്‌തോലനുമാണ് വിശുദ്ധ യോഹന്നാൻ എന്നാണ് വിശ്വസിച്ചുവരുന്നത്. വിശുദ്ധൻമാരായ പത്രോസിനും, യാക്കോബിനുമൊപ്പം വിശുദ്ധ യോഹന്നാനും മാത്രമാണ് ജായ്‌റോസിന്റെ മരിച്ച മകളെ ഉയിർപ്പിക്കുന്ന യേശുവിന്റെ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചവർ. ക്രിസ്തുവിന്റെ ഗെത്സെമനിലെ യാതനക്ക് ഏറ്റവും അടുത്ത സാക്ഷിയാണ് വിശുദ്ധ യോഹന്നാൻ. പന്ത്രണ്ടു അപ്പസ്‌തോലൻമാരിൽ വിശുദ്ധ യോഹന്നാൻ മാത്രമാണ് ക്രിസ്തുവിന്റെ

  • ഡിസംബർ 26: വിശുദ്ധ എസ്തപ്പാനോസ്0

    സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വർഷങ്ങൾക്കുശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്. അപ്പസ്‌തോലിക പ്രവർത്തനങ്ങളിലെ സൂചനകൾ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത് കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധൻ മരണം വരിച്ചു. അപ്പസ്‌തോലൻമാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവർത്തനങ്ങൾ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ

  • ഡിസംബർ 25: ക്രിസ്തുമസ്0

    ഇന്ന് ലോകചരിത്രത്തിൽ പവിത്രമായ ദിവസമാണ്. സമയത്തിന്റെ പൂർണതയിൽ അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം ജനസംഖ്യ എടുത്ത അവസരത്തിൽ താന്താങ്ങളുടെ നഗരത്തിൽ പേരു ചേർക്കണമെന്ന് വ്യവസ്ഥയുണ്ടയിരുന്നതിനാൽ വിശുദ്ധ യൗസേപ്പും കന്യാമറിയവും ബത്‌ലഹേമിലെത്തി. ആരും അവർക്ക് താമസിക്കാൻ സ്ഥലം കൊടുക്കാത്തതിനാൽ ഒരു ഗുഹയിൽ മറിയം പ്രവസിച്ച് കുട്ടിയെ ഒരു പുൽത്തൊട്ടിയിൽ കിടത്തി. ആ പ്രദേശത്തെ പുൽത്തകിടികളിൽ ആട്ടിടയർ രാത്രി വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദൈവദൂതൻ അവിടെ എത്തി ആട്ടിടയന്മാരോട് പറഞ്ഞു: ”ഭയപ്പെടേണ്ട, ഇതാ ലോകത്തിനുമുഴുവൻ ആനന്ദദായകമായ സദ്വാർത്ത നിങ്ങളെ അറിയിക്കുന്നു. ഇന്ന്

  • ഡിസംബർ 24: വിശുദ്ധ എമിലിയാനയും വിശുദ്ധ ടർസില്ലയും0

    മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പയ്ക്ക് മൂന്നു സഹോദരിമാരുണ്ടായിരുന്നു. മൂന്ന് അമ്മായിമാർ ഉണ്ടായിരുന്നു. ടർസില്ലാ, എമിലിയാനാ, ഗോർഡിയാന എന്നായിരുന്നു ഇവരുടെ പേരുകൾ. ഇവർ മൂന്നുപേരും കന്യകാത്വം നേർന്നിരുന്നു. അവർ സ്വഭവനത്തിൽ തന്നെ സന്യാസജീവിതമാണ് നയിച്ചിരുന്നത്. അവരിൽ ടർസില്ലയും, എമിലിയാനയും ലോകസുഖങ്ങൾ ഉപേക്ഷിച്ച് തപോജീവിതം ആരംഭിച്ചു. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ലൗകികസുഖങ്ങളെ പരിത്യജിച്ചും ദൈവത്തോട് ഐക്യപ്പെട്ട് ജീവിച്ചുപോന്നു. വിശുദ്ധ ടർസില്ല കുറച്ചുനാൾ രോഗബാധിതയായി കഴിഞ്ഞശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയിൽ അവൾ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളിൽ സമർപ്പിച്ചു. നിരന്തരമായ പ്രാർത്ഥന മൂലം

Latest Posts

Don’t want to skip an update or a post?