Follow Us On

23

December

2024

Monday

  • ഡിസംബർ 23: വിശുദ്ധ ജോൺ കാന്റിയൂസ്0

    1397 ൽ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോൺ കാന്റിയൂസ് ജനിച്ചത്. പിൽക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തിൽ പണ്ഡിതനായി. തുടർന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധൻ പിന്നീട് ക്രാക്കോ സർവകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീൻ, റോം തുടങ്ങിയ സ്ഥലങ്ങൾ നഗ്‌നപാദനായി വിശുദ്ധൻ സന്ദർശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കൾ അദ്ദേഹത്തിനുള്ളതെല്ലാം കവർച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കൽ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയിൽ തന്നെ മോഷ്ടാക്കൾ അവിടം വിട്ടു. അവർ

  • ഡിസംബർ 22: വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി0

    1850 ൽ ഇറ്റലിയിലെ ലൊംബാർഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി ജനിച്ചത്. പതിനെട്ട് വയസായപ്പോൾ കന്യാസ്ത്രീ ആകുവാൻ അവൾ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന് വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവൾ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരൻമാർക്കൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതൻ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂളിൽ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6

  • ഡിസംബർ 21: വിശുദ്ധ പീറ്റർ കനീസിയസ്0

    1521ൽ ഹോളണ്ടിലെ നിജ്മെഗെൻ എന്ന സ്ഥലത്താണ് വിശുദ്ധൻ ജനിച്ചത്. 1543ൽ വാഴ്ത്തപ്പെട്ട പീറ്റർ ഫാവ്റെ നയിച്ച ഒരു ആത്മീയ ധ്യാനം കൂടിയതിനു ശേഷം, അദ്ദേഹം ഈശോ സഭയിൽ ചേർന്നു. ഈശോ സഭയിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റർ കനീസിയസ്. ഈ വിശുദ്ധൻ കത്തോലിക്കാ സഭക്ക് ഒരു പുനർജീവൻ നൽകുകയും ചെയ്തു. യുവാവായിരിക്കെ വിശുദ്ധ പീറ്റർ കനീസിയസ് മത-നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കാളിയായി. കൊളോൺ നഗരത്തിലാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. താമസിയാതെ ട്രെന്റ് കൗൺസിലിൽ

  • ഡിസംബർ 20: സിലോസിലെ വിശുദ്ധ ഡൊമിനിക്ക്0

    ബെനഡിക്ടൻ സന്യാസിയും വിശ്വാസത്തിന്റെ കാവൽക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്‌പെയിനിലാണ് ജനിച്ചത്. 1000-ത്തിൽ അദ്ദേഹം സാൻ മില്ലാൻ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടൻ ആശ്രമത്തിൽ ചേർന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോൾ നവാരേയിലെ രാജാവായ ഗാർഷ്യ മൂന്നാമൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാൽ വിശുദ്ധൻ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങൾ രാജാവിന് അടിയറവയ്ക്കുവാൻ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെർഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യൻ ആശ്രമത്തിലെ ആശ്രമാധിപതിയായി

  • ഡിസംബർ 19: വിശുദ്ധ അന്റാസിയൂസ് ഒന്നാമൻ പാപ്പ0

    റോമിൽ മാക്‌സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമൻ മാർപാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബർ 27ന് മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വർഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ നടപടികൾ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായവർ മൂലം തിരുസഭക്ക് സംഭവിക്കാവുന്ന നാശങ്ങളിൽ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെൻ ആശയങ്ങൾ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാൻമാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിർപ്പ് തുടരുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ

  • ഡിസംബർ 18: വിശുദ്ധൻമാരായ റൂഫസ്സും, സോസിമസും0

    വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരൻമാരായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്‌നേഷ്യസിനൊപ്പം അവർ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിൽ വിശുദ്ധ ഇഗ്‌നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിർനാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാർപ്പ് ആയിരുന്നു സ്മിർനായിലെ മെത്രാൻ. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിർനാ വിട്ടതിനു ശേഷം ഇവർ പഴയ

  • ഡിസംബർ 17: വിശുദ്ധ ഒളിമ്പിയാസ്0

    കോൺസ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തിൽ തന്നെ അവൾ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവൻ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏൽപ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവർത്തനങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചതിനാൽ, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവൾ നിരസിച്ചു. അധികം താമസിയാതെ അവൾ പുരോഹിതാർത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു

  • ഡിസംബർ 16: വിശുദ്ധ അഡെലൈഡ്0

    ബുർഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെൻസിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാൽ അഡെലൈഡിന്റെ ഭർത്താവ്‌കൊല്ലപ്പെട്ടതിനെ തുടർന്ന് അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഓട്ടോ-ക വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്‌നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവൾ തന്റെ ഭർത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകൾ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയിൽ നിന്നും നിഷ്‌കാസിതയാക്കി. എന്നിരുന്നാലും അവൾ ഒരു

Latest Posts

Don’t want to skip an update or a post?