Follow Us On

07

June

2025

Saturday

ഡിസംബർ 20: സിലോസിലെ വിശുദ്ധ ഡൊമിനിക്ക്

ബെനഡിക്ടൻ സന്യാസിയും വിശ്വാസത്തിന്റെ കാവൽക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്‌പെയിനിലാണ് ജനിച്ചത്. 1000-ത്തിൽ അദ്ദേഹം സാൻ മില്ലാൻ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടൻ ആശ്രമത്തിൽ ചേർന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമാധിപതിയായപ്പോൾ നവാരേയിലെ രാജാവായ ഗാർഷ്യ മൂന്നാമൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാൽ വിശുദ്ധൻ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങൾ രാജാവിന് അടിയറവയ്ക്കുവാൻ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെർഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യൻ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?