Follow Us On

19

April

2024

Friday

  • ഡിസംബർ 15: വിശുദ്ധ മേരി ഡി റോസ

    ഡിസംബർ 15: വിശുദ്ധ മേരി ഡി റോസ0

    മേരി ഡി റോസ ഒരു സമ്പന്ന കുടുംബത്തിൽ ഭൂജാതയായി. ബാല്യപ്രായം മുതൽക്കുതന്നെ അവൾ ദരിദ്രരോട് അതീവാനുകമ്പ പ്രദർശിപ്പിച്ചിരുന്നു. 1836-ൽ രാജ്യത്ത് കോളറ ബാധിച്ചപ്പോൾ മേരി ഡി റോസയും കൂറെ കൂട്ടുകാരുംകൂടി രോഗികളെ ശുശ്രൂഷിക്കാനിറങ്ങി. അവരാണ് ഉപവിയുടെ ദാസികൾ എന്‌ന സ്ഥാപനത്തിന്റെ പ്രാഥമികാംഗങ്ങൾ. 1839-ൽ സമാരംഭിച്ച ഈ സഭയ്ക്ക് 1851-ൽ ഒമ്പതാം പീയൂസ് മാർപാപ്പ അംഗീകാരം നൽകി. ക്രൂശിതനോടുള്ള അവളുടെ സ്‌നേഹമാണ് ക്രൂസിഫിക്‌സാ എന്ന രണ്ടാമത്തെ പേരിന് കാരണമായത്. 72-ാമത്തെ വയസിൽ ക്രൂസിഫിക്‌സാ മരിച്ചു. 1954-ൽ പന്ത്രണ്ടാം പീയൂസ്

  • ഡിസംബർ 14: കുരിശിന്റെ വിശുദ്ധ യോഹന്നാൻ

    ഡിസംബർ 14: കുരിശിന്റെ വിശുദ്ധ യോഹന്നാൻ0

    സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്തുനിന്നുമുള്ള ഒരു പാവപ്പെട്ട സിൽക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാൻ ഡി യെപെസ് എന്ന യോഹന്നാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. തന്റെ ഭാര്യയേയും, മൂന്ന് മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. 1563-ൽ, തന്റെ

  • ഡിസംബർ 13: വിശുദ്ധ ലൂസി

    ഡിസംബർ 13: വിശുദ്ധ ലൂസി0

    സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസിൽ ഒരു കുലീന കുടുംബത്തിൽ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവ് മരിച്ചു. അമ്മ അവർക്കുവേണ്ട വിദ്യാഭ്യാസം നൽകി ശ്രദ്ധാപൂർവം വളർത്തിക്കൊണ്ടുപോന്നു. മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ഉദ്ദേശ്യം. എന്നാൽ മകൾ ഈശോയെ മണവാളനായി സ്വീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. ഒരു ദിവസം അവർ രണ്ടുപേരും വിശുദ്ധ അഗാത്തയുടെ ശവകുടീരത്തിങ്കൽ പ്രാർത്ഥിക്കാൻ പോയി അവിടെവച്ച് ലൂസിക്ക് വിശുദ്ധയുടെ ദർശനം ലഭച്ചു. ദർശനത്തിൽ അമ്മ സുഖം പ്രാപിക്കുമെന്നും നിന്റെ കന്യകാവിശുദ്ധിയാൽ നീ ദൈവത്തിനു മനോഹരമായ

  • ഡിസംബർ 12: വിശുദ്ധ ജെയിൻ ഫ്രാൻസിസ് ദെ ഷന്താൾ

    ഡിസംബർ 12: വിശുദ്ധ ജെയിൻ ഫ്രാൻസിസ് ദെ ഷന്താൾ0

    1572 ജനുവരി 28 ന് ഫ്രാൻസിലെ ദിജോണിലാണ് വിശുദ്ധ ജെയിൻ ജനിച്ചത്. ബർഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളിൽ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം പറയുന്നു. 1601-ലെ ഒരു വെടിവെപ്പിൽ, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സിൽ വിധവയാക്കികൊണ്ട് ഭർത്താവ് ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകർന്ന വിശുദ്ധ സന്യാസവൃതം സ്വീകരിക്കുവാൻ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാർത്ഥനകളിലും അവൾ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാർത്ഥന കേട്ട ദൈവം

  • ഡിസംബർ 11: വിശുദ്ധ ദമാസുസ് പാപ്പ

    ഡിസംബർ 11: വിശുദ്ധ ദമാസുസ് പാപ്പ0

    ഡിസംബർ 11 വിശുദ്ധ ദമാസുസ് റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴിൽ ഒരു വൈദിക വിദ്യാർത്ഥിയായിരിന്നു. ഇക്കാലയളവിൽ നിസിനെ വിശ്വാസ രീതിയിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ദമാസുസ് വാഴിക്കപ്പെട്ടു.സമാധാനത്തിന്റെ ഈ കാലയളവിൽ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവർത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിൻ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു.

  • ഡിസംബർ 10: വിശുദ്ധ എവുലാലിയ

    ഡിസംബർ 10: വിശുദ്ധ എവുലാലിയ0

    സ്‌പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ എവുലാലിയയുടെ ജനനം. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവൾ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവൾക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരിൽ നിന്നുമുള്ള അകൽച്ചയും വഴി അവൾ തന്റെ ചെറുപ്പത്തിൽ തന്നെ ഭൂമിയിൽ സ്വർഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകൾ നൽകി. അവൾ അറിയുന്നതിന് മുൻപേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു

  • ഡിസംബർ 09: വിശുദ്ധ പീറ്റർ ഫൗരിയർ

    ഡിസംബർ 09: വിശുദ്ധ പീറ്റർ ഫൗരിയർ0

    1565 നവംബർ 30 ന് ഫ്രാൻസിലെ മിരെകോർട്ടിലാണ് വിശുദ്ധ ഫൗരിയർ ജനിച്ചത്. പതിനഞ്ചാമത്തെ വയസിൽ സർവകലാശാല പഠനം തുടങ്ങുകയും 24-ാമത്തെ വയസിൽ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ ഫൗരിയർ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങൾ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വഴി അദ്ദേഹം പരസ്പര ധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാർക്കായി ‘സെന്റ്. സെബാസ്റ്റ്യൻ’, സ്ത്രീകൾക്കായി ‘ഹോളി റോസറി’, പെൺകുട്ടികൾക്കായി ‘ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ അല്ലെങ്കിൽ

  • ഡിസംബർ 08: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

    ഡിസംബർ 08: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ0

    ‘നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന ഗബ്രിയേൽ മാലാഖയുടെ അഭിവാദ്യത്താൽ ദൈവമഹത്വത്തിന്റെ പൂർണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാർത്ഥ്യം പ്രാപിച്ചു. തിരുശരീരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് യേശുവിന്റെ മഹത്വം അതിവിശിഷ്ടമായ രീതിയിൽ അനാദികാലം മുതലേ തിരുകുമാരന്റെ അമ്മയാകാൻ ദൈവഹിതത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തിൽ വ്യാപിച്ചിരിക്കുന്നു. 1854 ഡിസംബർ 8 ന് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ മാർപാപ്പാ മറിയത്തോടുള്ള ദൈവത്താൽ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചു. ഇതിൻ പ്രകാരം ”കന്യകാ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച നിമിഷം മുതൽ,

Latest Posts

Don’t want to skip an update or a post?