Follow Us On

23

December

2024

Monday

  • നവംബർ 25: അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിൻ0

    അലക്‌സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീൻ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. തന്റെ 18-മത്തെ വയസ്സിൽ അവൾ ശാസ്ത്രവിജ്ഞാനത്തിൽ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികൾ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാൻ കഴിയാതെ വിശുദ്ധ ചക്രവർത്തിയായ മാക്‌സിമിന്റെ അടുക്കൽ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമർശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യ കാരണങ്ങൾ നിരത്തികൊണ്ട് അവൾ വാദിച്ചു. അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവർത്തി അവളെ തടവിലാക്കുവാൻ കൽപ്പിച്ചു. തുടർന്ന് ഏറ്റവും പ്രഗൽഭരായ

  • നവംബർ 24: വിശുദ്ധ ആൻഡ്രു ഡുങ്ങ്-ലാക്ക്0

    വിശുദ്ധ ആൻഡ്രു ഡുങ്ങ്-ലാക്കിന്റെ യഥാർത്ഥ നാമം ഡുങ്ങ് ആൻ ട്രാൻ എന്നായിരുന്നു. 1795-ൽ വിയറ്റ്‌നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോൾ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വച്ച് വിശുദ്ധൻ ഒരു ക്രിസ്ത്യൻ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നൽകുകയും ചെയ്തു. മൂന്ന് വർഷത്തോളം വിശുദ്ധന് അവരിൽ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിൻ-ട്രി എന്ന സ്ഥലത്ത് വച്ച് ആൻഡ്രു എന്ന പേരിൽ

  • നവംബർ 22: വിശുദ്ധ സിസിലി0

    പുരാതന റോമിൽ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി. യൗവത്തിൽ തന്നെ അവൾ നിത്യകന്യകാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ അവളുടെ മാതാപിതാക്കന്മാർ വലേരിയൻ എന്ന യുവാവുമായി വിവാഹം ചെയ്യുവാൻ അവളെ നിർബന്ധിച്ചു. കല്യാണദിവസം രാത്രിയിൽ അവൾ വലെരിയന്റെ ചെവിയിൽ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. ‘എന്റെ ശരീരത്തിന് കാവൽ നിൽക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു കാമുകൻ എനിക്കുണ്ട്.’ തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാൽ താൻ ക്രിസ്തുവിൽ വിശ്വസിക്കാമെന്ന് വലേരിയൻ വാക്ക് കൊടുത്തു. എന്നാൽ മാമ്മോദീസ കൂടാതെ

  • നവംബർ 21: കന്യകാ മറിയത്തിന്റെ കാഴ്ചവയ്പ്0

    ഭക്തരായ യഹൂദമാതാപിതാക്കന്മാർ തങ്ങളുടെ കുട്ടികളെ ദൈവത്തിന് കാഴ്ചവയ്ക്കുക സാധാരണമായിരുന്നു. അതുപ്രകാരമാണ് അന്ന തന്റെ മകളെ ദൈവാലയത്തിൽ ദൈവത്തിന് സമർപ്പിക്കുന്നതിനായി നേർന്നത്. അന്ന തന്റെ മകളെ ദൈവാലയത്തിൽ വളരാനാണ് അനുദിച്ചത്. മൂന്നുവയസുള്ളപ്പോൾ കന്യകാമറിയത്തെ നസറത്തിൽനിന്നു ജറുസലേം ദൈവാലയത്തിൽ കൊണ്ടുവന്ന് കാഴ്ചവച്ചുവെന്നാണ് പാരമ്പര്യം. പിതാവ് തന്റെ മകളായും പുത്രൻ തന്റെ അമ്മയായും പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയായും ആ കുഞ്ഞിനെ വീക്ഷിച്ചു. മറിയം നിത്യകന്യാത്വം വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന രക്ഷകന്റെ അമ്മയുടെ ദാസിയായി തന്നെ തിരഞ്ഞെടുക്കണമെന്ന് താൻ പ്രാർത്ഥിച്ചുകൊണ്ടാണിരുന്നതെന്ന് മറിയംതന്നെ വിശുദ്ധ

  • നവംബർ 20: വിശുദ്ധ എഡ്മണ്ട് രാജാവ്0

    എ.ഡി 802 ൽ ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനിച്ചു. അതിൻ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും വിശുദ്ധ എഡ്മണ്ടിനെ ഏൽപ്പിച്ചു. വിശുദ്ധന് അപ്പോൾ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്രായത്തിൽ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുർബ്ബലരുടെ

  • നവംബർ 19: വിശുദ്ധ റാഫേല്‍ കലിനോവ്സ്കി0

    നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍

  • നവംബർ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ0

    ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ

  • നവംബർ 17: ഹംഗറിയിലെ വിശുദ്ധ എലിസബത്ത്0

    ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം

Latest Posts

Don’t want to skip an update or a post?