ഭക്തരായ യഹൂദമാതാപിതാക്കന്മാർ തങ്ങളുടെ കുട്ടികളെ ദൈവത്തിന് കാഴ്ചവയ്ക്കുക സാധാരണമായിരുന്നു. അതുപ്രകാരമാണ് അന്ന തന്റെ മകളെ ദൈവാലയത്തിൽ ദൈവത്തിന് സമർപ്പിക്കുന്നതിനായി നേർന്നത്. അന്ന തന്റെ മകളെ ദൈവാലയത്തിൽ വളരാനാണ് അനുദിച്ചത്. മൂന്നുവയസുള്ളപ്പോൾ കന്യകാമറിയത്തെ നസറത്തിൽനിന്നു ജറുസലേം ദൈവാലയത്തിൽ കൊണ്ടുവന്ന് കാഴ്ചവച്ചുവെന്നാണ് പാരമ്പര്യം. പിതാവ് തന്റെ മകളായും പുത്രൻ തന്റെ അമ്മയായും പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയായും ആ കുഞ്ഞിനെ വീക്ഷിച്ചു. മറിയം നിത്യകന്യാത്വം വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന രക്ഷകന്റെ അമ്മയുടെ ദാസിയായി തന്നെ തിരഞ്ഞെടുക്കണമെന്ന് താൻ പ്രാർത്ഥിച്ചുകൊണ്ടാണിരുന്നതെന്ന് മറിയംതന്നെ വിശുദ്ധ ബ്രിഡ്‌ജെറ്റിനു വെളിപ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *