Follow Us On

02

May

2024

Thursday

  • ഡിസംബർ 07: വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ0

    എ.ഡി 333-ൽ ട്രിയറിലുള്ള ഒരു റോമൻ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനിൽ താമസം ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്ന് അദ്ദേഹം പൂർണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകൻ ആയിരുന്നു അംബ്രോസ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിൻ കത്തോലിക്കാ വിശ്വാസം

  • ഡിസംബർ 06: മിറായിലെ വിശുദ്ധ നിക്കോളാസ്0

    മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറിൽ ആയിരുന്നു വിശുദ്ധന്റെ ജനനം. മിറായിലെ മെത്രാൻ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികൾക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുൻപിലത്തെ രാത്രിയിൽ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിർത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആൻഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരിൽ ഒരാളായി കണക്കാക്കി ആദരിക്കുന്നു.

  • ഡിസംബർ 05: വിശുദ്ധ സാബാസ്0

    അഞ്ചാം നൂറ്റാണ്ടിൽ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിൽ ജോൺ- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബാസിന്റെ ജനനം. അവന് എട്ട് വയസ്സ് പ്രായമായപ്പോൾ അവൻ അടുത്തുള്ള വിശുദ്ധ ഫ്‌ലാവിയാന്റെ ആശ്രമത്തിൽ ചേർന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ഉപവാസങ്ങളും പ്രാർത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധൻ നയിച്ചിരുന്നത്. അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം

  • ഡിസംബർ 04: വിശുദ്ധ ജോൺ ഡമസീൻ വേദപാരംഗതൻ0

    വിശുദ്ധ ജോൺ ജനിച്ചപ്പോൾ ദമാസ്‌കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികൾക്ക് ഉന്നത ഉദ്യോഗങ്ങളിൽ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ് ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. തന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തിൽ നിയമിതനായി. രാജധാനിയിൽ ജീവിക്കുമ്പോൾ അദ്ദേഹം മറ്റുള്ളവർക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയർന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച് ജെറുസലേമിന് സമീപമുള്ള

  • ഡിസംബർ 03: വിശുദ്ധ ഫ്രാൻസിസ് സേവ്യർ0

    സ്‌പെയിനിലെ ഒരു പ്രഭു കുടുംബമായ ബാസ്‌ക്യു കുടുംബത്തിലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജനനം. പാരീസിലെ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടർന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളിൽ ഒരാളായി തീർന്നു. 1540-ൽ അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി ഗോവയിൽ എത്തിച്ചേർന്നു. ഗോവയിൽ വിശുദ്ധൻ പ്രായപൂർത്തിയായവർക്ക് പ്രബോധനങ്ങൾ നൽകുകയും തെരുവിൽ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവർക്ക്

  • ഡിസംബർ 02: വിശുദ്ധ ബിബിയാന0

    റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാർ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നിൽ ഹാജരാക്കിയപ്പോൾ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. തുടർന്ന് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനെതുടർന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികൾ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കൾക്ക് ഭക്ഷണമാകാൻ വേണ്ടി അവളുടെ

  • ഡിസംബർ 01: വിശുദ്ധ എലീജിയൂസ്

    ഡിസംബർ 01: വിശുദ്ധ എലീജിയൂസ്0

    എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്‍നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ അദ്ദേഹം മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു.

  • നവംബർ 26: മോറിസിലെ വിശുദ്ധ ലിയോണാർഡ്0

    ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാർഡിന്റെ പിതാവ്. തന്റെ അമ്മാവനായ അഗസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാർഡ് തന്റെ 13-മത്തെ വയസ്സിൽ റോമിലേക്ക് പോയി. അവിടെ റോമൻ കോളേജിൽ ചേർന്ന് പഠനമാരംഭിച്ചു. പഠനത്തിൽ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാർഡ് 1697-ൽ ഫ്രിയാർസ് മൈനർ സഭയിൽ ചേർന്നു. പൗരോഹിത്യ പട്ടം സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താൻ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാൽ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും

Latest Posts

Don’t want to skip an update or a post?