Follow Us On

08

October

2025

Wednesday

ഒക്‌ടോബർ 04: വിശുദ്ധ ഫ്രാൻസിസ് അസീസി

ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി 1181-ൽ വിശുദ്ധ ഫ്രാൻസിസ് ജനിച്ചു. ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതികതയിൽ മുഴുകി വളരെ സുഖലോലുപരമായ ജീവിതമാണ് ഫ്രാൻസിസ് നയിച്ചിരുന്നത്. അദ്ദേഹത്തിന് യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവിൽ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരിൽ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ ഫ്രാൻസിസ്‌കൻ സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത് 122 ഒക്ടോബർ 4ന് തന്റെ നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ ഈ പുണ്യദേഹം നിത്യസമ്മാനത്തിനർഹനായി. ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രാർത്ഥന: രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസി, യേശുവിനോടുള്ള സ്‌നേഹം അങ്ങയുടെ ഹൃദയത്തെ ജ്വലിപ്പിച്ചതുപോലെ ഞങ്ങളുടെ ഹൃദയങ്ങളെയും ദൈവസ്‌നേഹത്താൽ ജ്വലിപ്പിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?