ഈശോ ജനിച്ചയുടനെ അവിടുത്തേക്ക് എതിരായ നീക്കങ്ങൾ ഹേറോദോസ് ആരംഭിച്ചു. മൂന്നു ജ്ഞാനികളോട് കുഞ്ഞിനെ കണ്ട് ആരാധിച്ചു മടങ്ങുമ്പോൾ തന്റെ പക്കൽ വന്ന് വിവരങ്ങൾ അറിയിക്കണമെന്ന് ഹേറോദോസ് കല്പിച്ചു. എന്നാൽസ്വർഗീയ ദർശനം ലഭിച്ച അവർ മറ്റൊരു വഴിയെ മടങ്ങി. ഇതറിഞ്ഞ ഹേറോദോസ് കുപിതനായി. കുഞ്ഞു ജനിച്ച ആ സമയം കണക്കാക്കി ബത്‌ലഹൈമിലും പരിസരങ്ങളിലുമുള്ള രണ്ടു വയസിൽ താഴെയുള്ള എല്ലാ ആൺകുട്ടികളെയും വധിച്ചു. ഈശോയെപ്രതി മരിച്ച ഈ കുഞ്ഞിപ്പൈതങ്ങൾ ‘ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങളായി’ വാഴ്ത്തപ്പെടുന്നു. അവരുടെ ഓർമ ഇന്നേ ദിവസം കൊണ്ടാടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *