Follow Us On

24

December

2024

Tuesday

ഡിസംബർ 02: വിശുദ്ധ ബിബിയാന

റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്.
ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാർ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നിൽ ഹാജരാക്കിയപ്പോൾ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. തുടർന്ന് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനെതുടർന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികൾ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കൾക്ക് ഭക്ഷണമാകാൻ വേണ്ടി അവളുടെ മൃതദേഹം വെളിമ്പ്രദേശത്തു വലിച്ചെറിഞ്ഞു. എന്നാൽ ഒരു നായപോലും വിശുദ്ധയുടെ മൃതദേഹത്തിൽ സ്പർശിക്കുക പോലും ചെയ്തില്ല.
രണ്ടു ദിവസത്തിന് ശേഷം ജോൺ എന്ന് പേരായ ഒരു പുരോഹിതൻ രാത്രിയിൽ അവളുടെ മൃതശരീരം മറവു ചെയ്തു. റോമിൽ പ്രത്യേകമായി ആദരിക്കപ്പെടുന്ന കന്യകമാരായ മൂന്ന് രക്തസാക്ഷികളിൽ ഒരാളാണ് വിശുദ്ധ ബിബിയാന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?