എ.ഡി 314 ജനുവരിയിൽ റോമൻ നിവാസിയായിരുന്ന വിശുദ്ധ സിൽവെസ്റ്ററിനെ സഭ ഭരിക്കുവാൻ തിരഞ്ഞെടുത്തു. തിരുസഭക്ക് അവളുടെ അടിച്ചമർത്തൽ നടത്തുന്നവരുടെ മേൽ താൽക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സിൽവെസ്റ്റർ പാപ്പാ പദവിയിലെത്തുന്നത്. സഭയിൽ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരെയുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയിൽ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കൽ സമിതിയിൽ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ റോമിൽ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്‌നാന പീഠവും, സെസ്സോറിയൻ കൊട്ടാരത്തിലെ ബസലിക്ക, വത്തിക്കാനിലെ സെന്റ് പീറ്റർ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകൾക്ക് മുകളിൽ അനേകം സെമിത്തേരി പള്ളികളും ഇതിൽ പ്പെടുന്നു. ഇവയുടെ നിർമ്മിതിയിൽ വിശുദ്ധ സിൽവെസ്റ്റർ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഒരു സുഹൃത്തായിരുന്നു. 325-ൽ ഇദ്ദേഹം നിഖ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധൻ വാഗ്ദാനം ചെയ്തു. എ.ഡി 335 ഡിസംബർ 31 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *