Follow Us On

23

December

2024

Monday

സെപ്റ്റംബർ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

എ.ഡി 326-ൽ കോൺസ്റ്റന്റൈയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി യേശുവിനെ കുരിശിൽ തറച്ച യഥാർത്ഥ കുരിശ് കണ്ടെത്തിയെന്നാണ് ചരിത്രസാക്ഷ്യം. എന്നാൽ പേർഷ്യൻ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എ.ഡി 629-ൽ ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജറുസലേമിൽ കൊണ്ടുവന്ന് കാത്തുസൂക്ഷിച്ചു. അതിനുശേഷമാണ് കുരിശിന്റെ പുക്‌ഴചയുടെ തിരുനാൾ തിരുസഭയിൽ സാർവത്രികമായത്. കുരിശ് പ്രാർത്ഥനാക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനക്രമമാണ്. ക്രിസ്തുവിനെ അനുഗമിക്കുവാൻ നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന് ഈ ദിവസം നമ്മെ ഓർമിപ്പിക്കുന്നു.
പ്രാർത്ഥന: ഓ, ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ, എന്റെ സത്യപ്രകാശമായിരിക്കണമേ, ഓ വിശുദ്ധ കുരിശേ, എന്റെ ആത്മാവിനെ സത്ചിന്തകൾകൊണ്ട് നിറയ്ക്കണമേ. എല്ലാ തിന്മകളിൽനിന്നും എന്നെ മോചിപ്പിക്കണമേ. എല്ലാ അപകടങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽനിന്നും എന്നെ രക്ഷിക്കണമേ. ഓ വിശുദ്ധ കുരിശേ, എനിക്ക് നിത്യജീവൻ നൽകണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?