Follow Us On

06

March

2025

Thursday

ഡിസംബർ 05: വിശുദ്ധ സാബാസ്

അഞ്ചാം നൂറ്റാണ്ടിൽ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിൽ ജോൺ- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബാസിന്റെ ജനനം. അവന് എട്ട് വയസ്സ് പ്രായമായപ്പോൾ അവൻ അടുത്തുള്ള വിശുദ്ധ ഫ്‌ലാവിയാന്റെ ആശ്രമത്തിൽ ചേർന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ഉപവാസങ്ങളും പ്രാർത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധൻ നയിച്ചിരുന്നത്. അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു.
വിശുദ്ധ സാബാസ് അനേകം ആശ്രമങ്ങൾ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാർത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവർത്തനങ്ങൾ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളിൽ ഒരു ചെറിയ അരുവി ഒരു കിണർപോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നൽകുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവർത്തങ്ങൾ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ൽ ഈ വിശുദ്ധൻ തന്റെ ആത്മാവിനെ ദൈവത്തിന് സമർപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?