Follow Us On

22

November

2024

Friday

  • നവംബർ :8 വിശുദ്ധ ഗോഡ്‌ഫ്രെ0

    ഫ്രഞ്ച് മാതാപിതാക്കന്മാരിൽനിന്ന് സ്വാസോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയപ്പോൾ പിതാവ് അവനെ ദൈവത്തിന് പ്രതിഷ്ഠിച്ചു. അഞ്ചുവയുള്ളപ്പോൾ അവനെ അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ്‌ഫ്രെയുടെ കൂടെ താമസിപ്പിച്ചു. രാപകൽ അവൻ പ്രാർത്ഥനയിലാണ് സമയം ചെലവഴിച്ചിരുന്നത്. 25-ാമത്തെ വയസിൽ വൈദികനായി. ഏ.ഡി 1103-ൽ ആമീൻസിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അനുതാപ വസ്ത്രം ധരിച്ച് നഗ്നപാദനായി ഒരു സന്യാസിയെപ്പോലെ അദ്ദേഹം ജീവിച്ചു. ക്രിസ്തുവിന്റെയും പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെയും ഓർമയ്ക്ക് ദിനംപ്രതി പതിമൂന്ന് ദരിദ്രർക്ക് അദ്ദേഹത്തിന്റെ സന്തം മേശയിൽ ഭക്ഷണം കൊടുത്തിരുന്നു.

  • നവംബർ 07: വിശുദ്ധ വില്ലിബ്രോർഡ്0

    നോർത്തമ്പർലന്റിൽ എ.ഡി 658-ൽ ഭക്തരായ മാതാപിതാക്കളിൽനിന്ന് വില്ലിബ്രോർഡ് ജനിച്ചു. ഏഴുവയസാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വിൽഫ്രഡിന്റെ കീഴിലുള്ള ആശ്രമത്തിൽ പഠിക്കാനയച്ചു. വിനയവും എളിമയും ശാന്തയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം ഏവരെയും ആകർഷിച്ചു. 38-ാമത്തെ വയസിൽ വില്ലിബ്രോർഡ് വൈദികനായി. ജർമനിയിൽ സുവിശേഷം പ്രസംഗിക്കാനാണ് അദ്ദേഹത്തിന് ആദ്യം നിയോഗം ലഭിച്ചത്. തുടർന്ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പ്രസന്നവദനനും മധുരഭാഷിയുമായ ഇദ്ദേഹം അക്ഷീണം തന്റെ ദൈവസഭയ്ക്കുവേണ്ടി അധ്വാനിച്ചു. അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. തുടർന്ന് വാർധക്യത്തിൽ 81-ാമത്തെ വയസിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

  • നവംബർ 06: ലിമോഗെസിലെ വിശുദ്ധ ലിയോണാർഡ്0

    ലിമോഗെസിലെ ലിയോണാർഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. വിശുദ്ധ റെമീജിയൂസിനാൽ അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാർഡും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. വിശുദ്ധൻ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവർ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാൻ വാഗ്ദാനം നിരസിച്ച വിശുദ്ധൻ ഓർളീൻസിലെ മിസി എന്ന ആശ്രമത്തിൽ ചേർന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിൻ വനത്തിൽ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു. വിശുദ്ധ ലിയോണാർഡ് മധ്യയുഗങ്ങളുടെ

  • നവംബർ 05: വിശുദ്ധരായ സക്കറിയയും എലിസബത്തും0

    വിശുദ്ധ സക്കറിയായുടെയും വിശുദ്ധ എലിസബത്തിന്റെയും തിരുനാൾ ഒരേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അർത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് നമുക്ക് ആകെ അറിയാവുന്നത് വിശുദ്ധ സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്‌നാപക യോഹന്നാന്റെ അമ്മയുമാണ് എന്നതാണ്. പുരോഹിതനായ ആരോണിന്റെ പിൻതലമുറക്കാരിയുമാണ് ഈ വിശുദ്ധ. വിശുദ്ധ സക്കറിയാ ആബിയായുടെ വംശത്തിൽ പിറന്നവനും, പുരോഹിതനുമായിരുന്നു. അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദൈവാലയശുശ്രൂഷകൾ നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു.

  • നവംബർ 04: വിശുദ്ധ ചാൾസ് ബൊറോമിയോ0

    ഇറ്റലിയിലെ മിലാനിലെ ഉയർന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാൾസ് ബൊറോമിയോ ജനിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികൾ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോൾ പലരും ധരിച്ചിരുന്നത് ചാൾസ് തന്റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്റെ തലവൻ ആകുമെന്നായിരുന്നു. പക്ഷേ തന്റെ മറ്റൊരമ്മാവനെ ചുമതലകൾ ഏൽപ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി. ഒരു സമ്പന്നനായാണ്

  • നവംബർ 03: വിശുദ്ധ മാർട്ടിൻ ഡി പോറസ്0

    1579-ൽ പെറുവിൽ സ്പാനിഷ് പ്രഭുവിന്റെയും പനാമയിൽ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ടാണ് വിശുദ്ധൻ ജനിച്ചത്. ഒരു ശസ്ത്രക്രിയാ വൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാർട്ടിൻ അധികം താമസിയാതെ ഡൊമിനിക്കൻ സഭയിൽ അൽമായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയിൽ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. ആ നഗരത്തിലെ രോഗികളെയും ആഫ്രിക്കയിൽ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതിൽ അദ്ദേഹം തൽപ്പരനായി. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ

  • നവംബർ 02: സകല മരിച്ചവിശ്വാസികളുടെയും ഓർമത്തിരുനാൾ0

    മരിക്കുന്നവരെല്ലാം ദൈവത്തെ മുഖാമുഖം ദർശിക്കാൻ തക്ക യോഗ്യതയുള്ളവരായരിക്കുകയില്ല. അതേസമയം ശപിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തിൽ തള്ളപ്പെടാൻമാത്രം പാപം എല്ലാവരിലും ഉണ്ടായിരിക്കുകയുമില്ല. അതിനാൽ മരിക്കുന്നവർ ചിലർ ദൈവത്തെ സ്‌നേഹിക്കുന്നവരായിരിക്കും. എന്നാൽ അവർ തങ്ങളുടെ പാപങ്ങൾക്ക് പൂർണ പരിഹാരം ചെയ്തിട്ടില്ലെന്നു വരാം. ദൈവത്തിന്റെ കാരുണ്യം അവരെ നിത്യശിക്ഷയിൽനിന്ന് ഒഴിവാക്കുന്നു. അവിടുത്തെ നീതി അവരുടെ വിശുദ്ധീകരണം ആവശ്യപ്പെടുന്നു. സ്വർഗവാസികൾക്ക് പ്രാർത്ഥന ആവശ്യമില്ല. നരകവാസികൾക്ക് പ്രാർത്ഥന പ്രയോജനപ്പെടുകയുമില്ല. നിശ്ചിത കാലത്തെ ശുദ്ധീകരണത്തിനുശേഷം സ്വർഗത്തിലേക്കു പോകാവുന്ന ആത്മാക്കൾക്കുവേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്.

  • നവംബർ 01: സകല വിശുദ്ധരുടെയും തിരുനാൾ0

    തെരഞ്ഞെടുക്കെട്ടവർക്ക് ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്കും സമ്മാനത്തിനും നന്ദി പറയാനും വിവിധ സാഹചര്യങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങൾ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവർ ആസ്വദിക്കുന്ന അവർണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവിൽപ്പെടാത്ത വിശുദ്ധരിൽ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടെയും തിരുനാൾ സ്ഥാപിച്ചിരിക്കുന്നത്. വിശുദ്ധരുടെ പട്ടികയിൽ തിരുസഭ ഔദ്യോഗികമായി ചേർത്തിട്ടുള്ളവരുടെ ഓർമ ഏതെങ്കിലും സ്ഥലങ്ങളിൽ എന്നെങ്കിലും ഓർക്കുന്നുണ്ടായിരിക്കും. എന്നാൽ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാത്ത കോടാനുകോടി ആത്മാക്കൾ സ്വർഗത്തിലുണ്ടല്ലോ. അവരെ ഓർക്കുന്നതിനും തിരുസഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു.

Latest Posts

Don’t want to skip an update or a post?