Follow Us On

20

April

2025

Sunday

നവംബർ 01: സകല വിശുദ്ധരുടെയും തിരുനാൾ

തെരഞ്ഞെടുക്കെട്ടവർക്ക് ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്കും സമ്മാനത്തിനും നന്ദി പറയാനും വിവിധ സാഹചര്യങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങൾ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവർ ആസ്വദിക്കുന്ന അവർണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവിൽപ്പെടാത്ത വിശുദ്ധരിൽ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടെയും തിരുനാൾ സ്ഥാപിച്ചിരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയിൽ തിരുസഭ ഔദ്യോഗികമായി ചേർത്തിട്ടുള്ളവരുടെ ഓർമ ഏതെങ്കിലും സ്ഥലങ്ങളിൽ എന്നെങ്കിലും ഓർക്കുന്നുണ്ടായിരിക്കും. എന്നാൽ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാത്ത കോടാനുകോടി ആത്മാക്കൾ സ്വർഗത്തിലുണ്ടല്ലോ. അവരെ ഓർക്കുന്നതിനും തിരുസഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു. അവരുടെ ഗണത്തിൽ ചെന്നുചേരാൻ അവരുടെ മധ്യസ്ഥ പ്രാർത്ഥന നമുക്ക് സഹായകമായിരിക്കും. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി വിലപിച്ചിരുന്നവരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെപ്രതി പീഡകൾ സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധർ. അവരെ അനുകരിക്കാൻ ഇന്നത്തെ തിരുനാൾ നമുക്ക് ഉത്തേജനം നൽകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?