Follow Us On

20

April

2025

Sunday

നവംബർ :8 വിശുദ്ധ ഗോഡ്‌ഫ്രെ

ഫ്രഞ്ച് മാതാപിതാക്കന്മാരിൽനിന്ന് സ്വാസോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയപ്പോൾ പിതാവ് അവനെ ദൈവത്തിന് പ്രതിഷ്ഠിച്ചു. അഞ്ചുവയുള്ളപ്പോൾ അവനെ അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ്‌ഫ്രെയുടെ കൂടെ താമസിപ്പിച്ചു. രാപകൽ അവൻ പ്രാർത്ഥനയിലാണ് സമയം ചെലവഴിച്ചിരുന്നത്. 25-ാമത്തെ വയസിൽ വൈദികനായി. ഏ.ഡി 1103-ൽ ആമീൻസിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അനുതാപ വസ്ത്രം ധരിച്ച് നഗ്നപാദനായി ഒരു സന്യാസിയെപ്പോലെ അദ്ദേഹം ജീവിച്ചു. ക്രിസ്തുവിന്റെയും പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെയും ഓർമയ്ക്ക് ദിനംപ്രതി പതിമൂന്ന് ദരിദ്രർക്ക് അദ്ദേഹത്തിന്റെ സന്തം മേശയിൽ ഭക്ഷണം കൊടുത്തിരുന്നു. പലപ്പോഴും അദ്ദേഹം കുഷ്ഠാരോഗാശുപത്രി സന്ദർശിച്ച് രോഗികളെ ആശ്വസിപ്പിച്ചിരുന്നു. ഏ.ഡി 1115 നവംബർ എട്ടാം തിയതി സ്വാസോണിൽ വിശുദ്ധ ക്രിസ്പിന്റെ ആശ്രമത്തിൽവച്ച് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?