Follow Us On

25

December

2024

Wednesday

  • ഒക്‌ടോബർ 31: വിശുദ്ധ അൽഫോൺസ് റോഡ്രിഗസ്0

    1531-ൽ സ്‌പെയിനിലെ സെഗോവിയയിലാണ് വിശുദ്ധ അൽഫോൺസസ് റോഡ്രിഗസിന്റെ ജനനം. 1557-ൽ അദ്ദേഹം വിവാഹിതനായി. അതിൽ അവർക്ക് ഒരു പെൺകുട്ടിയും രണ്ടു ആൺകുട്ടികളും ജനിച്ചു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാൾ ഈ ലോകത്തിൽ തന്നെ നാരകീയ പീഡനങ്ങൾ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ

  • ഒക്‌ടോബർ 30: വിശുദ്ധ മർസെല്ലൂസ്0

    മർസെല്ലൂസ് സ്‌പെയിനിലെ ലെയോനിൽ പാളയമടിച്ചിരുന്ന ട്രാജൻ ലീജിയനിലെ ശതാധിപനായിരുന്നു. അദ്ദേഹം ബിഷപ് ഡെസെൻസിയൂസുമായി പരിചയപ്പെടുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. ചക്രവർത്തിയുടെ പിറന്നാൾ സൈന്യം പാളയമടിച്ചിരിക്കുന്നിടങ്ങളില്ലൊം വിഗ്രഹങ്ങൾക്കുള്ള ബലിയോടും പ്രാർത്ഥനകളോടുംകൂടെ കൊണ്ടാടുക പതിവുണ്ട്. ക്രിസ്ത്യാനിയായ ശേഷം പിറന്നാൾ ദിവസം നടത്തിയിരുന്ന ദേവാർച്ചനകളിൽ പങ്കെടുക്കാൻ മർസെല്ലൂസ് വിസമ്മതിച്ചു. ”ഞാനൊരു ക്രിസ്ത്യാനിയാണ്” എന്നു പറഞ്ഞുകൊണ്ട് ഇദ്ദേഹം തന്റെ വാളും സ്ഥാനമുദ്രയും ഉപേക്ഷിച്ചു. ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ശിരസ് ഛേദിച്ചു.

  • ഒക്‌ടോബർ 29: വിശുദ്ധ നാർസിസ്സസ്0

    ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസ്സസിന്റെ ജനനം. പിന്നീട് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തി. ഈ വിശുദ്ധനായ മെത്രാൻ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓർമ്മകൾ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവർ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കൽ ഒരു ഈസ്റ്റർ രാത്രിയിൽ ശെമ്മാച്ചൻമാരുടെ പക്കൽ ദൈവാലയത്തിലെ വിളക്കുകൾ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീർന്നുപോയി. നാർസിസ്സസ് ഉടൻ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളിൽ നിന്നും വെള്ളം കൊണ്ടുവരുവാൻ

  • ഒക്‌ടോബർ 28: വിശുദ്ധ യൂദാ തദേവൂസ്0

    യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസായി തെറ്റിദ്ധരിക്കാതിരിക്കാൻ ഈ അപ്പസ്‌തോലനെ യൂദാ തദേവൂസ് എന്നാണ് വിളിക്കാറുള്ളത്. കൊച്ചുയാക്കോബിന്റെ സഹോദരനാണ് യൂദാ. പരിശുദ്ധ മാതാവിന്റെ സഹോദരിയായ മേരിയുടെ മകനാണ് യൂദാ തദേവൂസ്. വിശുദ്ധ യൂദ സമരിയായിലും മറ്റനേകം സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചു. സകല പൗരസ്ത്യ സഭകളെയും അഭിവാദനം ചെയ്ത് അദ്ദേഹമൊരു ലേഖനമെഴുതി. പേഴ്‌സ്യായിൽവച്ച് രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു. കുരിശിൽ ചേർത്തു കെട്ടിയശേഷം അസ്തമയച്ച് കൊല്ലുകയാണുണ്ടായത്. യൂദായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി കണക്കാക്കുന്നു.

  • ഒക്‌ടോബർ 27: വിശുദ്ധ ഫ്രൂമെന്റിയൂസ്0

    ടയറിൽ നിന്നുള്ള ഫ്രൂമെന്റിയൂസാണ് അബീസ്സിനിയായിൽ ക്രിസ്തുമതം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ബാലനായിരിക്കെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടൽ യാത്രനടത്തി. ചെങ്കടലിലെ ഒരു തീരത്ത് ഫ്രൂമെന്റിയൂസിനെ പിടികൂടി അടിമയാക്കി രാജാവിന്റെ പക്കൽ എത്തിച്ചു. അധികം താമസിയാതെ തന്നെ ഫ്രൂമെന്റിയൂസ് രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ് അവനെ സ്വതന്ത്രനാക്കുകയും വിശ്വസ്ത പദവിയിലേക്ക് നിയമിക്കുകയും ചെയ്തു. ക്രിസ്തുവിനെ പ്രഘോഷിക്കാൻ അതീവ പ്രയത്‌നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികൾ പണിയുകയും അബീസ്സിനിയാ മുഴുവൻ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അനേകം പ്രദേശവാസികൾ ക്രിസ്തുമതത്തിലേക്ക്

  • ഒക്‌ടോബർ 26: വിശുദ്ധ ഇവാരിസ്റ്റസ്0

    വിശുദ്ധ ഇവരിസ്റ്റ്‌സ് അന്തിയോക്കിൽ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചൻമാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാൻമാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത് ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകൾ കണ്ടാൽ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമൻ സഭയിൽ നിക്ഷിപ്തമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട്

  • ഒക്‌ടോബർ 25: വിശുദ്ധൻമാരായ ക്രിസ്പിനും, ക്രിസ്പീനിയനും0

    എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധൻമാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവർ മത പീഡനത്തിൽ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസൺസിലാണ് അവസാനിച്ചത്. അവിടെ അവർ പകൽ മുഴുവനും ക്രിസ്തീയ മത പ്രചാരണവും രാത്രിയിൽ പാദരക്ഷകൾ നിർമ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധർ ഇരട്ട സഹോദരന്മാർ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം ഇല്ല. തങ്ങളുടെ വ്യാപാരത്തിൽ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു

  • ഒക്‌ടോബർ 24: വിശുദ്ധ അന്തോണി ക്ലാരെറ്റ്0

    സ്‌പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരൻ ആയതിനാൽ കായികമായ ജോലികൾ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ൽ വിച്ചിലെ ആശ്രമത്തിൽ ചേർന്നു. 1835-ൽ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ അപ്പോസ്‌തോലിക പ്രവർത്തനങ്ങളിൽ ഗ്രാമ പ്രദേശങ്ങളിൽ വചന പ്രഘോഷണവും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളും മത പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉൾപ്പെടുന്നു. അദ്ദേഹം ‘മിഷണറി സൺസ് ഓഫ് ദി

Latest Posts

Don’t want to skip an update or a post?