എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധൻമാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവർ മത പീഡനത്തിൽ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസൺസിലാണ് അവസാനിച്ചത്. അവിടെ അവർ പകൽ മുഴുവനും ക്രിസ്തീയ മത പ്രചാരണവും രാത്രിയിൽ പാദരക്ഷകൾ നിർമ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധർ ഇരട്ട സഹോദരന്മാർ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം ഇല്ല. തങ്ങളുടെ വ്യാപാരത്തിൽ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവർക്ക് ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങളുടെ വിജയം അവിടുത്തെ ഗവർണർക്ക് പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തിൽ തിരികല്ല് കെട്ടി നദിയിൽ എറിയുകയും ചെയ്തു. ഇതിൽ നിന്നും അവർ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *