ഡിസംബർ 31: വിശുദ്ധ സിൽവെസ്റ്റർ പാപ്പ
- Saints of the day, അനുദിനവിശുദ്ധർ
- December 31, 2023
വിശുദ്ധ ജോൺ കാപ്പിസ്ട്രാനൊ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് ജനിച്ചത്. ഒരു ജർമ്മൻ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ഒരു വൈദികൻ എന്ന നിലയിൽ വിശുദ്ധ ജോൺ അനേക രാജ്യങ്ങൾ സഞ്ചരിച്ച് പതിനായിരകണക്കിന് ആൾക്കാർക്ക് ദൈവ വചനം പകർന്ന് നൽകുകയും ഫ്രാൻസിസ്‌കൻ നവോത്ഥാന സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. രോഗികളായവരെ കുരിശടയാളം വഴി സുഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. 70-ാമത്തെ വയസ്സിൽ കാല്ലിസ്റ്റസ് രണ്ടാമൻ മാർപാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധം നയിക്കുന്നതിനായി ചുമതലപ്പെടുത്തി. ഏതാണ്ട്
1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന് തന്റെ പഠനം തുടർന്നു. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്നു. 1978 ഒക്ടോബർ 16-ന് കർദ്ദിനാൾ കരോൾ ജോസഫ് വോയ്റ്റീവയെ 264-ാമത്തെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ജോൺ പോൾ രണ്ടാമൻ
ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ ഉർസുല 11,000 ത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്‌സർലണ്ടിലെക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോൺ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ
1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ വിശുദ്ധ പൗലോസ് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്‌കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. 50 വർഷത്തോളം വിശുദ്ധ പൗലോസ് ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷീകമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ് വിശുദ്ധൻ തന്നെ
1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കെ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകനാണ് ഫ്രാൻസിലെ ജെസ്യൂട്ട് വൈദികനായിരുന്നു. ഐസക്ക് ജോഗൂസ്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു ലക്ഷ്യം. ഇംഗ്ലിഷ്‌കാരും ഡച്ച് കാരുമായ കുടിയേറ്റകാരായിരുന്നു മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, ‘പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്’.
സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്‌തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെകുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിനെകുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. പഴയ വിശ്വാസം അനുസരിച്ച് ഗ്രീസിൽ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്റെ 84-മത്തെ വയസ്സിൽ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധൻ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ
പഴയകാല ക്രിസ്ത്യൻ ധീരന്മാരിൽ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്‌നേഷ്യസിനുള്ളത്. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്‌നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹവും ഈ കത്തിൽ പ്രകടമാണ്. അപ്പോസ്‌തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്‌നങ്ങളാണ് ഈ
ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേഷിതയായ മാർഗരറ്റ് ലാന്റെക്കൂർ എന്ന ഗ്രാമത്തിൽ 1647-ൽ ജനിച്ചു. 24-ാമത്തെ വയസിൽ വിസിറ്റേഷൻ മഠത്തിൽ ചേർന്നു. വിശുദ്ധ കുർബാനയോടും ഈശോയുടെ പീഡാനുഭവത്തോടും അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന മാർഗരറ്റിന് 1673 മുതൽ തിരുഹൃദയത്തിന്റെ കാഴ്ചകളും വെളിപാടുകളും ലഭിച്ചു തുടങ്ങി. ഒരു ദിവസം വിശുദ്ധ കുർബാനയുടെ മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ”മനുഷ്യരോട് പ്രത്യേകിച്ച്, നിന്നോടുള്ള സ്‌നേഹത്താൽ എരിയുന്ന ഹൃദയം കാണുക. അതു നിയന്ത്രിക്കാനാവാതെ ലോകമാസകലം പ്രചരിപ്പിക്കാൻ നിന്നെ ഞാൻ ഉപകരണമാക്കിയിരിക്കുകയാണ്.” തുടർന്ന് തന്റെ പന്ത്രണ്ട്
Don’t want to skip an update or a post?