Follow Us On

01

February

2025

Saturday

ഒക്‌ടോബർ 23: വിശുദ്ധ ജോൺ കാപ്പിസ്ട്രാനൊ

വിശുദ്ധ ജോൺ കാപ്പിസ്ട്രാനൊ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് ജനിച്ചത്. ഒരു ജർമ്മൻ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ഒരു വൈദികൻ എന്ന നിലയിൽ വിശുദ്ധ ജോൺ അനേക രാജ്യങ്ങൾ സഞ്ചരിച്ച് പതിനായിരകണക്കിന് ആൾക്കാർക്ക് ദൈവ വചനം പകർന്ന് നൽകുകയും ഫ്രാൻസിസ്‌കൻ നവോത്ഥാന സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. രോഗികളായവരെ കുരിശടയാളം വഴി സുഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. 70-ാമത്തെ വയസ്സിൽ കാല്ലിസ്റ്റസ് രണ്ടാമൻ മാർപാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധം നയിക്കുന്നതിനായി ചുമതലപ്പെടുത്തി. ഏതാണ്ട് 70,000-ഓളം വരുന്ന ക്രിസ്ത്യൻ പടയാളികളെയും നയിച്ചുകൊണ്ട് അദ്ദേഹം യുദ്ധമുഖത്തേക്ക് പോയി. 1456-ലെ വേനൽക്കാലത്ത് ബെൽഗ്രേഡിൽ വച്ച് നടന്ന മഹാ യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കുറച്ച് കാലത്തിനു ശേഷം യുദ്ധഭൂമിയിൽ വച്ച് അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സൈന്യം യൂറോപ്പിനെ മുസ്ലിംകളുടെ ആധിപത്യത്തിൽ നിന്നും രക്ഷിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?