Follow Us On

08

June

2025

Sunday

ഒക്‌ടോബർ 19: വിശുദ്ധ ഐസക്ക് ജോഗൂസ്

1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കെ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകനാണ് ഫ്രാൻസിലെ ജെസ്യൂട്ട് വൈദികനായിരുന്നു. ഐസക്ക് ജോഗൂസ്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു ലക്ഷ്യം. ഇംഗ്ലിഷ്‌കാരും ഡച്ച് കാരുമായ കുടിയേറ്റകാരായിരുന്നു മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, ‘പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്’. പലവിധ പീഡനങ്ങൾക്ക് വിധേയനായി ഒടുക്കം ന്യുയോർക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് രക്തസാക്ഷിത്വം വരിച്ചു. 1642 നും 1649നും ഇടക്കാണ് ഈ വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതപ്പെടുന്നു. കാനഡയുടെ സഹ-പാലക മാദ്ധ്യസ്ഥനാണ് ഇദ്ദേഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?