Follow Us On

25

December

2024

Wednesday

  • ഒക്‌ടോബർ 07: പരിശുദ്ധ ജപമാലയുടെ രാജ്ഞി0

    1570 -ൽ തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. 1571 ഒക്ടോബർ 7-ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് ‘ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം’ എന്ന

  • ഒക്‌ടോബർ 06: വിശുദ്ധ ബ്രൂണോ0

    ഏതാണ്ട് 1030-ൽ കൊളോൺ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനടിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു. മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമവാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ ഉർബൻ രണ്ടാമൻ പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ

  • ഒക്‌ടോബർ 05: വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്‌ക0

    1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്‌നാനപ്പേരുള്ള ഫൗസ്റ്റിന 18 വയസ്സായപ്പോഴേക്കും ‘കാരുണ്യ മാതാവിന്റെ സോദരിമാർ’ എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കർത്താവ് അവളോടു ആവശ്യപ്പെട്ടു.

  • ഒക്‌ടോബർ 04: വിശുദ്ധ ഫ്രാൻസിസ് അസീസി0

    ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി 1181-ൽ വിശുദ്ധ ഫ്രാൻസിസ് ജനിച്ചു. ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതികതയിൽ മുഴുകി വളരെ സുഖലോലുപരമായ ജീവിതമാണ് ഫ്രാൻസിസ് നയിച്ചിരുന്നത്. അദ്ദേഹത്തിന് യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത

  • ഒക്‌ടോബർ 03: വിശുദ്ധ ജെറാർഡ്0

    ഒമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ബ്രോണിൽ ജനിച്ച ഇദ്ദേഹം ജീവിതത്തിന്റെ ആരംഭത്തിൽതന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസിലാക്കി വിശുദ്ധ ഡെനീസിന്റെ ബെനഡിക്ടൻ ആശ്രമത്തിൽ ആത്മീയജീവിതം ആരംഭിച്ചു. അവിടെവച്ച് പുരോഹിതനായി ഉയർത്തപ്പെട്ടു. തുടർന്ന് സ്വന്തം ഭൂമിയിൽ ഒരാശ്രമം സ്ഥാപിച്ച് ഏകാന്തവാസം ആരംഭിച്ചു. പ്രായശ്ചിത്തവും പ്രാർത്ഥനയും സന്യാസികളിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. എ.ഡി. 959-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പ്രാർത്ഥന: ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത തിരിച്ചറിഞ്ഞ് സന്യാസജീവിതം നയിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ ജെറാർഡ്, ലോകമോഹങ്ങളെ അതിജീവിക്കാനുള്ള

  • ഒക്‌ടോബർ 2: കാവൽമാലാഖമാർ0

    ഭൂമിയിലുള്ള ഓരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട് എന്നത് തിരുവചനത്തിലൂടെ യേശു വെളിപ്പെടുത്തിയ സത്യമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 18-ാം അധ്യായം 10-ാം വാക്യത്തിൽ ഇങ്ങനെ പറയുന്നു. ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണ്. ജനിക്കുന്ന നിമിഷം മുതൽ ജീവിതകാലം മുഴുവൻ കാവൽമാലാഖയുടെ സംരക്ഷണം നീണ്ടുനിൽക്കുന്നു. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽനിനന് സംരക്ഷിച്ചും പരീക്ഷണങ്ങളിൽ തുണച്ചും കാവൽമാലാഖയുണ്ടാകും. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ

  • ഒക്‌ടോബർ 01: വിശുദ്ധ കൊച്ചുത്രേസ്യ0

    ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻകോണിൽ ജനിച്ചു. തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്‌നേഹത്തിലും നിഷ്‌കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ

  • സെപ്റ്റംബർ 28: വിശുദ്ധ വെൻസെസ്ലാവൂസ്0

    ബൊഹേമിയയിലെ പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് എ.ഡി 907-ലാണ് വിശുദ്ധൻ ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്തുതന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. അങ്ങനെ അദ്ദേഹം പതിനെട്ടാം വയസിൽ രാജാവായി. അനുകമ്പയിലൂന്നിയ ക്രിസ്തീയ ജീവിതത്തിന്റെ നല്ല മാതൃക നൽകുകവഴി ജനങ്ങൾക്കിടയിൽ ബോഹേമിയയിലെ ‘നല്ല രാജാവ്’ എന്ന പേര് ലഭിച്ചു. അനാഥരോടും വിധവകളോടും പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു. എ.ഡി 929-ൽ വെൻസെസ്ലാവൂസ് വിശുദ്ധ കുർബാനയ്ക്കായി പോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരൻ വിശുദ്ധനെ കൊലപ്പെടുത്തി. വിശുദ്ധ വെൻസെസ്ലാവൂസ് ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും

Latest Posts

Don’t want to skip an update or a post?