Follow Us On

11

May

2025

Sunday

സെപ്റ്റംബർ 28: വിശുദ്ധ വെൻസെസ്ലാവൂസ്

ബൊഹേമിയയിലെ പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് എ.ഡി 907-ലാണ് വിശുദ്ധൻ ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്തുതന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. അങ്ങനെ അദ്ദേഹം പതിനെട്ടാം വയസിൽ രാജാവായി. അനുകമ്പയിലൂന്നിയ ക്രിസ്തീയ ജീവിതത്തിന്റെ നല്ല മാതൃക നൽകുകവഴി ജനങ്ങൾക്കിടയിൽ ബോഹേമിയയിലെ ‘നല്ല രാജാവ്’ എന്ന പേര് ലഭിച്ചു. അനാഥരോടും വിധവകളോടും പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു. എ.ഡി 929-ൽ വെൻസെസ്ലാവൂസ് വിശുദ്ധ കുർബാനയ്ക്കായി പോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരൻ വിശുദ്ധനെ കൊലപ്പെടുത്തി. വിശുദ്ധ വെൻസെസ്ലാവൂസ് ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മധ്യസ്ഥനുമായി അറിയപ്പെടുന്നു.
പ്രാർത്ഥന: ഉന്നതപദവിയിലായിരുന്നിട്ടും അനാഥരോടും വിധവകളോടും പാവപ്പെട്ടവരോടും അതിരറ്റ കരുണ കാണിച്ച വിശുദ്ധ വെൻസെസ്ലാവൂസ്, ജീവിതവഴികളിൽ മറ്റുള്ളവരോട് കരുണയുള്ളവരായി തീരാൻ ഞങ്ങൾക്കുവേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കണമെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?