ഭൂമിയിലുള്ള ഓരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട് എന്നത് തിരുവചനത്തിലൂടെ യേശു വെളിപ്പെടുത്തിയ സത്യമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 18-ാം അധ്യായം 10-ാം വാക്യത്തിൽ ഇങ്ങനെ പറയുന്നു. ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണ്. ജനിക്കുന്ന നിമിഷം മുതൽ ജീവിതകാലം മുഴുവൻ കാവൽമാലാഖയുടെ സംരക്ഷണം നീണ്ടുനിൽക്കുന്നു. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽനിനന് സംരക്ഷിച്ചും പരീക്ഷണങ്ങളിൽ തുണച്ചും കാവൽമാലാഖയുണ്ടാകും. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന ധാരണ സഭ അംഗീകരിച്ച വിശ്വാസസത്യമാണ്. നാം കാവൽമാലാഖയുടെ പിന്നാലെ നടന്നാൽ മാത്രം മതി. അവരോട് ചേർന്ന് നിന്നാൽ മതി. അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ വസിക്കാൻ യോഗ്യരാകും.
പ്രാർത്ഥന: ഞങ്ങൾക്കായി നിയോഗിക്കപ്പെട്ട കാവൽ മാലാഖമാരേ ഞങ്ങളുടെ ജീവിതവഴികളിൽ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഞങ്ങളെ സഹായിക്കണേ.
Leave a Comment
Your email address will not be published. Required fields are marked with *