Follow Us On

26

December

2024

Thursday

ഒക്‌ടോബർ 03: വിശുദ്ധ ജെറാർഡ്

ഒമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ബ്രോണിൽ ജനിച്ച ഇദ്ദേഹം ജീവിതത്തിന്റെ ആരംഭത്തിൽതന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസിലാക്കി വിശുദ്ധ ഡെനീസിന്റെ ബെനഡിക്ടൻ ആശ്രമത്തിൽ ആത്മീയജീവിതം ആരംഭിച്ചു. അവിടെവച്ച് പുരോഹിതനായി ഉയർത്തപ്പെട്ടു. തുടർന്ന് സ്വന്തം ഭൂമിയിൽ ഒരാശ്രമം സ്ഥാപിച്ച് ഏകാന്തവാസം ആരംഭിച്ചു. പ്രായശ്ചിത്തവും പ്രാർത്ഥനയും സന്യാസികളിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. എ.ഡി. 959-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രാർത്ഥന: ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത തിരിച്ചറിഞ്ഞ് സന്യാസജീവിതം നയിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ ജെറാർഡ്, ലോകമോഹങ്ങളെ അതിജീവിക്കാനുള്ള ശക്തിക്കായി ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?