Follow Us On

25

December

2024

Wednesday

ഒക്‌ടോബർ 31: വിശുദ്ധ അൽഫോൺസ് റോഡ്രിഗസ്

1531-ൽ സ്‌പെയിനിലെ സെഗോവിയയിലാണ് വിശുദ്ധ അൽഫോൺസസ് റോഡ്രിഗസിന്റെ ജനനം. 1557-ൽ അദ്ദേഹം വിവാഹിതനായി. അതിൽ അവർക്ക് ഒരു പെൺകുട്ടിയും രണ്ടു ആൺകുട്ടികളും ജനിച്ചു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും ചെയ്യുന്നതിനെക്കാൾ ഈ ലോകത്തിൽ തന്നെ നാരകീയ പീഡനങ്ങൾ സഹിക്കുവാനാണിഷ്ടം എന്നദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവേഷ്ടത്തിനായി അദ്ദേഹം തന്നെ തന്നെ ദൈവത്തിനു സമർപ്പിച്ചു. അതിന് ശേഷം പാപപരിഹാരത്തിനു വേണ്ടിയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയും ഏകമകനും മരിച്ചു. പിന്നീട് അദ്ദേഹം ജെസ്യൂട്ട് സന്യാസസഭയിൽ പ്രവേശിച്ചു. സ്വതസിദ്ധമായ പൂർണ്ണ എളിമയിലും ദൈവ സ്‌നേഹത്തിലും ജീവിച്ച ഈ വിശുദ്ധന്റെ ആത്മീയ ജീവിതം മുഴുവനും മാനസിക പീഡനങ്ങളുടേതായിരുന്നു. ദൈവഹിതത്താൽ കഠിനമായ ഏതു പരീക്ഷണവും സന്തോഷത്തോടും എളിമയോടും സ്വീകരിച്ചിരുന്ന ഈ വിശുദ്ധനെ നാരകീയ ശക്തികൾ നിരന്തരം ശല്ല്യപ്പെടുത്തി. വിശുദ്ധൻ തന്നെ തന്നെ ക്രൂശിതനായ ക്രിസ്തുവിന്റെ മടിയിൽ സമർപ്പിച്ചു. 1617-ൽ വിശുദ്ധ അൽഫോൺസ് മരണമടഞ്ഞു; ഇതിനോടകം തന്നെ ജനങ്ങൾ അദ്ദേഹത്തെ ഒരു വിശുദ്ധൻ എന്ന നിലയിൽ കാണുകയും സ്‌നേഹിക്കുകയും ചെയ്തു. 1888-ൽ ലിയോ പതിമൂന്നാമൻ പാപ്പ അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുത പ്രവർത്തികൾ അംഗീകരിക്കുകയും വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?