മർസെല്ലൂസ് സ്‌പെയിനിലെ ലെയോനിൽ പാളയമടിച്ചിരുന്ന ട്രാജൻ ലീജിയനിലെ ശതാധിപനായിരുന്നു. അദ്ദേഹം ബിഷപ് ഡെസെൻസിയൂസുമായി പരിചയപ്പെടുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. ചക്രവർത്തിയുടെ പിറന്നാൾ സൈന്യം പാളയമടിച്ചിരിക്കുന്നിടങ്ങളില്ലൊം വിഗ്രഹങ്ങൾക്കുള്ള ബലിയോടും പ്രാർത്ഥനകളോടുംകൂടെ കൊണ്ടാടുക പതിവുണ്ട്. ക്രിസ്ത്യാനിയായ ശേഷം പിറന്നാൾ ദിവസം നടത്തിയിരുന്ന ദേവാർച്ചനകളിൽ പങ്കെടുക്കാൻ മർസെല്ലൂസ് വിസമ്മതിച്ചു. ”ഞാനൊരു ക്രിസ്ത്യാനിയാണ്” എന്നു പറഞ്ഞുകൊണ്ട് ഇദ്ദേഹം തന്റെ വാളും സ്ഥാനമുദ്രയും ഉപേക്ഷിച്ചു. ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ശിരസ് ഛേദിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *