Follow Us On

08

June

2025

Sunday

ഒക്‌ടോബർ 29: വിശുദ്ധ നാർസിസ്സസ്

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസ്സസിന്റെ ജനനം. പിന്നീട് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തി. ഈ വിശുദ്ധനായ മെത്രാൻ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓർമ്മകൾ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവർ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കൽ ഒരു ഈസ്റ്റർ രാത്രിയിൽ ശെമ്മാച്ചൻമാരുടെ പക്കൽ ദൈവാലയത്തിലെ വിളക്കുകൾ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീർന്നുപോയി. നാർസിസ്സസ് ഉടൻ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളിൽ നിന്നും വെള്ളം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നു കഴിഞ്ഞപ്പോൾ വെള്ളത്തിനു മുകളിലായി അദ്ദേഹം ചില പ്രാർത്ഥനകൾ മന്ത്രിച്ചശേഷം വെള്ളമെടുത്ത് വിളക്കുകളിൽ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ആ വെള്ളമെല്ലാം എണ്ണയായി മാറി. വിശുദ്ധ നാർസിസ്സസ് തന്റെ പ്രാർത്ഥനകൾ വഴിയും, പ്രചോദനം നൽകിയും തന്റെ ജനത്തെ സേവിച്ചു കൊണ്ടിരുന്നു. ഒക്ടോബർ 29-നാണ് റോമൻ രക്തസാക്ഷി പട്ടികയിൽ ഈ വിശുദ്ധന്റെ ഓർമ്മ ദിവസം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?