Follow Us On

01

February

2025

Saturday

ഒക്‌ടോബർ 27: വിശുദ്ധ ഫ്രൂമെന്റിയൂസ്

ടയറിൽ നിന്നുള്ള ഫ്രൂമെന്റിയൂസാണ് അബീസ്സിനിയായിൽ ക്രിസ്തുമതം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ബാലനായിരിക്കെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടൽ യാത്രനടത്തി. ചെങ്കടലിലെ ഒരു തീരത്ത് ഫ്രൂമെന്റിയൂസിനെ പിടികൂടി അടിമയാക്കി രാജാവിന്റെ പക്കൽ എത്തിച്ചു. അധികം താമസിയാതെ തന്നെ ഫ്രൂമെന്റിയൂസ് രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ് അവനെ സ്വതന്ത്രനാക്കുകയും വിശ്വസ്ത പദവിയിലേക്ക് നിയമിക്കുകയും ചെയ്തു. ക്രിസ്തുവിനെ പ്രഘോഷിക്കാൻ അതീവ പ്രയത്‌നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികൾ പണിയുകയും അബീസ്സിനിയാ മുഴുവൻ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അനേകം പ്രദേശവാസികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യൻ തർജ്ജമ ഇദ്ദേഹമാണ് നടത്തിയതെന്നാണ് അബീസ്സിനിയക്കാർ വിശ്വസിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?