Follow Us On

08

June

2025

Sunday

ഒക്‌ടോബർ 24: വിശുദ്ധ അന്തോണി ക്ലാരെറ്റ്

സ്‌പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരൻ ആയതിനാൽ കായികമായ ജോലികൾ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ൽ വിച്ചിലെ ആശ്രമത്തിൽ ചേർന്നു. 1835-ൽ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ അപ്പോസ്‌തോലിക പ്രവർത്തനങ്ങളിൽ ഗ്രാമ പ്രദേശങ്ങളിൽ വചന പ്രഘോഷണവും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളും മത പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉൾപ്പെടുന്നു. അദ്ദേഹം ‘മിഷണറി സൺസ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ എന്ന സഭ സ്ഥാപിച്ചു. അദ്ദേഹം ഒന്നാം വത്തിക്കാൻ സൂനഹദോസിൽ പങ്കെടുത്ത്പ്രസംഗിക്കുകയും തുടർന്ന് ഫ്രാൻസിലെ ഫോണ്ട്‌ഫ്രോയിഡ് സിസ്റ്റേഴ്‌സിന്റെ ആശ്രമത്തിൽ താമസിക്കുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?