Follow Us On

25

December

2024

Wednesday

നവംബർ 07: വിശുദ്ധ വില്ലിബ്രോർഡ്

നോർത്തമ്പർലന്റിൽ എ.ഡി 658-ൽ ഭക്തരായ മാതാപിതാക്കളിൽനിന്ന് വില്ലിബ്രോർഡ് ജനിച്ചു. ഏഴുവയസാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വിൽഫ്രഡിന്റെ കീഴിലുള്ള ആശ്രമത്തിൽ പഠിക്കാനയച്ചു. വിനയവും എളിമയും ശാന്തയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം ഏവരെയും ആകർഷിച്ചു. 38-ാമത്തെ വയസിൽ വില്ലിബ്രോർഡ് വൈദികനായി. ജർമനിയിൽ സുവിശേഷം പ്രസംഗിക്കാനാണ് അദ്ദേഹത്തിന് ആദ്യം നിയോഗം ലഭിച്ചത്. തുടർന്ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പ്രസന്നവദനനും മധുരഭാഷിയുമായ ഇദ്ദേഹം അക്ഷീണം തന്റെ ദൈവസഭയ്ക്കുവേണ്ടി അധ്വാനിച്ചു. അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. തുടർന്ന് വാർധക്യത്തിൽ 81-ാമത്തെ വയസിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?