Follow Us On

25

December

2024

Wednesday

നവംബർ 06: ലിമോഗെസിലെ വിശുദ്ധ ലിയോണാർഡ്

ലിമോഗെസിലെ ലിയോണാർഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. വിശുദ്ധ റെമീജിയൂസിനാൽ അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാർഡും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. വിശുദ്ധൻ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവർ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാൻ വാഗ്ദാനം നിരസിച്ച വിശുദ്ധൻ ഓർളീൻസിലെ മിസി എന്ന ആശ്രമത്തിൽ ചേർന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിൻ വനത്തിൽ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു.
വിശുദ്ധ ലിയോണാർഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളിൽ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട്. തടവ് പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?