Follow Us On

06

March

2025

Thursday

നവംബർ 03: വിശുദ്ധ മാർട്ടിൻ ഡി പോറസ്

1579-ൽ പെറുവിൽ സ്പാനിഷ് പ്രഭുവിന്റെയും പനാമയിൽ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ടാണ് വിശുദ്ധൻ ജനിച്ചത്. ഒരു ശസ്ത്രക്രിയാ വൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാർട്ടിൻ അധികം താമസിയാതെ ഡൊമിനിക്കൻ സഭയിൽ അൽമായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയിൽ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. ആ നഗരത്തിലെ രോഗികളെയും ആഫ്രിക്കയിൽ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതിൽ അദ്ദേഹം തൽപ്പരനായി. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.
പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളിൽ സംശയനിവാരണം വരുത്തുക പതിവായിരുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കൻ വൈദ്യശാലയിൽ ക്ഷുരകൻ, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകൻ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്.
ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യത്തിൽ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാർട്ടിൻ അത് സാധ്യമല്ലാത്തതിനാൽ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമർപ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയിൽ നിൽക്കുന്നതിനും വിവിധ സ്ഥലങ്ങളിൽ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകൾ പ്രദാനം ചെയ്തു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടു പോലും അദ്ദേഹം സ്‌നേഹപൂർവ്വമായിരുന്നു ഇടപെട്ടത്.
ആധ്യാത്മികതയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഭയിലെയും മറ്റ് മെത്രാൻമാർക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പ്രശസ്തനായിരിന്നു. വിശുദ്ധൻ 1639 നവംബർ 3 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6 ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?