Follow Us On

24

April

2024

Wednesday

നവംബർ 04: വിശുദ്ധ ചാൾസ് ബൊറോമിയോ

നവംബർ 04: വിശുദ്ധ ചാൾസ് ബൊറോമിയോ

ഇറ്റലിയിലെ മിലാനിലെ ഉയർന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാൾസ് ബൊറോമിയോ ജനിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികൾ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്.
ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോൾ പലരും ധരിച്ചിരുന്നത് ചാൾസ് തന്റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്റെ തലവൻ ആകുമെന്നായിരുന്നു. പക്ഷേ തന്റെ മറ്റൊരമ്മാവനെ ചുമതലകൾ ഏൽപ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി. ഒരു സമ്പന്നനായാണ് ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തിൽ ഒരു കയർ ചുറ്റി, നഗ്‌നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളിൽ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവത്തിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കൾക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നൽകുകയായിരുന്നു ചാൾസ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യിൽ പിടിച്ചുകൊണ്ട് 1854-ൽ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?