Follow Us On

20

April

2025

Sunday

നവംബർ 05: വിശുദ്ധരായ സക്കറിയയും എലിസബത്തും

വിശുദ്ധ സക്കറിയായുടെയും വിശുദ്ധ എലിസബത്തിന്റെയും തിരുനാൾ ഒരേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അർത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് നമുക്ക് ആകെ അറിയാവുന്നത് വിശുദ്ധ സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്‌നാപക യോഹന്നാന്റെ അമ്മയുമാണ് എന്നതാണ്. പുരോഹിതനായ ആരോണിന്റെ പിൻതലമുറക്കാരിയുമാണ് ഈ വിശുദ്ധ.
വിശുദ്ധ സക്കറിയാ ആബിയായുടെ വംശത്തിൽ പിറന്നവനും, പുരോഹിതനുമായിരുന്നു. അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദൈവാലയശുശ്രൂഷകൾ നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു. അതനുസരിച്ച് ആ ആഴ്ചത്തെ ദൈവാലയശുശ്രൂഷകൾ സക്കറിയായുടെ കടമയായിരുന്നു. ഇങ്ങനെ ഏകനായി ദൈവാലയ ശുശ്രൂഷകളിൽ ഏർപ്പെട്ട് നിൽക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ടത്.
അപ്പോൾ ഗബ്രിയേൽ മാലാഖ, വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാർത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകൻ ജനിക്കുമെന്നും അവനെ യോഹന്നാൻ എന്ന പേരിൽ വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. സക്കറിയാ വിശുദ്ധ ഗബ്രിയേൽ മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാൽ, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചു.
ദൈവാലയത്തിൽ നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള് അദ്ദേഹത്തിന് ദൈവത്തിന്റെ ദർശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗർഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയൊരുക്കുവാനായി പിറന്ന വിശുദ്ധ യോഹന്നാനു ജന്മം നൽകുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?