Follow Us On

24

December

2024

Tuesday

നവംബർ 20: വിശുദ്ധ എഡ്മണ്ട് രാജാവ്

എ.ഡി 802 ൽ ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനിച്ചു. അതിൻ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും വിശുദ്ധ എഡ്മണ്ടിനെ ഏൽപ്പിച്ചു. വിശുദ്ധന് അപ്പോൾ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്രായത്തിൽ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു.
തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുർബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകൾ ആയിരുന്നു. ഡെന്മാർക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വർഷക്കാലം ഈ വിശുദ്ധൻ രാജ്യം ഭരിച്ചു.
തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഒരു മരത്തിൽ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേൽപ്പിച്ചു. ഈ പീഡനങ്ങൾക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതിൽ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും അവർ വിശുദ്ധന്റെ തല വെട്ടിമാറ്റുകയും ചെയ്തു. അങ്ങനെ 870 നവംബർ 20 ന് തന്റെ 29-മത്തെ വയസ്സിൽ വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?