Follow Us On

03

May

2024

Friday

ഡിസംബർ 12: വിശുദ്ധ ജെയിൻ ഫ്രാൻസിസ് ദെ ഷന്താൾ

1572 ജനുവരി 28 ന് ഫ്രാൻസിലെ ദിജോണിലാണ് വിശുദ്ധ ജെയിൻ ജനിച്ചത്. ബർഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളിൽ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം പറയുന്നു.
1601-ലെ ഒരു വെടിവെപ്പിൽ, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സിൽ വിധവയാക്കികൊണ്ട് ഭർത്താവ് ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകർന്ന വിശുദ്ധ സന്യാസവൃതം സ്വീകരിക്കുവാൻ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാർത്ഥനകളിലും അവൾ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാർത്ഥന കേട്ട ദൈവം ഒരു ദർശനത്തിൽ ദൈവം അവൾക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. 1604-ലെ നോമ്പ് കാലത്ത് അവൾ ദിജോണിൽ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദർശനം നടത്തി. അവിടെ വെച്ച് അവൾ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയിൽ തന്നെ താൻ ദർശനത്തിൽ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവൾക്ക് മനസ്സിലാവുകയും അദ്ദേഹത്തെ തന്റെ മാർഗ്ഗനിർദ്ദേശകനായി സ്വീകരിക്കുകയും വിസിറ്റേഷൻ എന്ന സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു.
1610-ജൂൺ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം ‘വിസിറ്റേഷൻ’ സന്യാസിനീ സഭ നിലവിൽ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കർക്കശമായ സന്യാസ രീതികൾ പാലിക്കുവാൻ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. വിശുദ്ധയുടെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാർന്ന നന്മ പ്രവർത്തികളുമായി ആശ്രമത്തിൽ തന്നെയായിരുന്നു. പരീക്ഷണങ്ങൾ വിശുദ്ധയുടെ ജീവിതത്തിൽ നിരന്തരം ഉണ്ടായികൊണ്ടിരുന്നു, എന്നിരുന്നാലും വിശുദ്ധ അതെല്ലാം ധൈര്യപൂർവ്വം നേരിട്ടു. വിശുദ്ധയുടെ മൃതദേഹം അന്നെസിയിലെ വിസിറ്റേഷൻ ആശ്രമത്തിലെ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1767-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?