Follow Us On

06

March

2025

Thursday

ഡിസംബർ 08: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

‘നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന ഗബ്രിയേൽ മാലാഖയുടെ അഭിവാദ്യത്താൽ ദൈവമഹത്വത്തിന്റെ പൂർണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാർത്ഥ്യം പ്രാപിച്ചു. തിരുശരീരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് യേശുവിന്റെ മഹത്വം അതിവിശിഷ്ടമായ രീതിയിൽ അനാദികാലം മുതലേ തിരുകുമാരന്റെ അമ്മയാകാൻ ദൈവഹിതത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തിൽ വ്യാപിച്ചിരിക്കുന്നു. 1854 ഡിസംബർ 8 ന് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ മാർപാപ്പാ മറിയത്തോടുള്ള ദൈവത്താൽ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചു. ഇതിൻ പ്രകാരം ”കന്യകാ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച നിമിഷം മുതൽ, മനുഷ്യവംശത്തിന്റെ രക്ഷകൻ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ ആദ്യപാപത്തിന്റെ കറകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു’.’ രക്ഷകന്റെ അമ്മയാകാൻ നിയോഗം ലഭിച്ചവൾ എന്ന കാരണത്താൽ തന്നെ മറിയം നിർമ്മലയായിരുന്നു. യഥാർത്ഥ വിശുദ്ധിയുടെ അനുഗ്രഹം കൂടാതെ ധന്യതയുടെ പൂർത്തീകരണവും അവൾക്ക് ലഭിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?