Follow Us On

02

May

2024

Thursday

ഡിസംബർ 18: വിശുദ്ധൻമാരായ റൂഫസ്സും, സോസിമസും

വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരൻമാരായിരുന്നു. ട്രാജൻ ചക്രവർത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്‌നേഷ്യസിനൊപ്പം അവർ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിൽ വിശുദ്ധ ഇഗ്‌നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിർനാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാർപ്പ് ആയിരുന്നു സ്മിർനായിലെ മെത്രാൻ. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിർനാ വിട്ടതിനു ശേഷം ഇവർ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി വഴി റോമിലേക്കുള്ള യാത്ര തുടർന്നു എന്നാണ് വിശുദ്ധ പോളികാർപ്പ് ഫിലിപ്പിയർക്കുള്ള തന്റെ അപ്പസ്‌തോലിക ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്നത്.
വിശുദ്ധരുടെ പ്രവർത്തനങ്ങൾ മൂലം ഏഷ്യാമൈനറിൽ ഉടനീളം വിശ്വാസം പ്രചരിക്കുന്നതിനു കാരണമായി. അവരെ വിശ്വാസത്തിന്റെ ധീര-യോദ്ധാക്കൾ എന്ന നിലക്കാണ് ആദരിച്ചു വന്നിരുന്നത്. വിശുദ്ധൻമാരായ റൂഫസിനേയും, സോസിമസിനേയും റോമിലെ കൊളോസിയത്തിൽ നിറഞ്ഞ ജനക്കൂട്ടത്തിനു മുൻപിൽ വച്ച് വിശുദ്ധ ഇഗ്‌നേഷ്യസിന്റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുൻപ് കൊളോസിയത്തിൽ വച്ച് വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?