Follow Us On

23

December

2024

Monday

ഡിസംബർ 19: വിശുദ്ധ അന്റാസിയൂസ് ഒന്നാമൻ പാപ്പ

റോമിൽ മാക്‌സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമൻ മാർപാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബർ 27ന് മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വർഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ നടപടികൾ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായവർ മൂലം തിരുസഭക്ക് സംഭവിക്കാവുന്ന നാശങ്ങളിൽ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെൻ ആശയങ്ങൾ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാൻമാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിർപ്പ് തുടരുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശുദ്ധിയും ഭക്തിയും അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വളരെയേറെ സഹായകരമായിട്ടുണ്ട്. വിശുദ്ധ ജെറോമും തന്റെ സ്വന്തം രീതിയിൽ അന്റാസിയൂസിന്റെ പ്രവർത്തനങ്ങളെ തുണച്ചിട്ടുണ്ട്, കൂടാതെ വിശുദ്ധ ആഗസ്റ്റിനെ, വിശുദ്ധ പോളിനാസ് തുടങ്ങിയവർ വിശുദ്ധിയുടെ മാതൃകയായി ഇദ്ദേഹത്തെ വാഴ്ത്തി. അന്റാസിയൂസ് ഒന്നാമൻ മാർപാപ്പയാണ്, സുവിശേഷം വായിക്കുമ്പോൾ നിൽക്കുവാനും തങ്ങളുടെ തലകുനിച്ച് വണങ്ങുവാനും പുരോഹിതൻമാർക്ക് നിർദേശം നൽകിയത്. 401-ൽ വെച്ചു വിശുദ്ധൻ മരണമടഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?