Follow Us On

05

May

2024

Sunday

ഡിസംബർ 25: ക്രിസ്തുമസ്

ഇന്ന് ലോകചരിത്രത്തിൽ പവിത്രമായ ദിവസമാണ്. സമയത്തിന്റെ പൂർണതയിൽ അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം ജനസംഖ്യ എടുത്ത അവസരത്തിൽ താന്താങ്ങളുടെ നഗരത്തിൽ പേരു ചേർക്കണമെന്ന് വ്യവസ്ഥയുണ്ടയിരുന്നതിനാൽ വിശുദ്ധ യൗസേപ്പും കന്യാമറിയവും ബത്‌ലഹേമിലെത്തി. ആരും അവർക്ക് താമസിക്കാൻ സ്ഥലം കൊടുക്കാത്തതിനാൽ ഒരു ഗുഹയിൽ മറിയം പ്രവസിച്ച് കുട്ടിയെ ഒരു പുൽത്തൊട്ടിയിൽ കിടത്തി. ആ പ്രദേശത്തെ പുൽത്തകിടികളിൽ ആട്ടിടയർ രാത്രി വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദൈവദൂതൻ അവിടെ എത്തി ആട്ടിടയന്മാരോട് പറഞ്ഞു: ”ഭയപ്പെടേണ്ട, ഇതാ ലോകത്തിനുമുഴുവൻ ആനന്ദദായകമായ സദ്വാർത്ത നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ മിശിഹാ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. ഇതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” ഉടനെ മാലാഖമാർ പ്രത്യക്ഷപ്പെട്ട് ”അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം” എന്നു പാടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?