Follow Us On

23

November

2024

Saturday

  • ഒക്‌ടോബർ 01: വിശുദ്ധ കൊച്ചുത്രേസ്യ0

    ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻകോണിൽ ജനിച്ചു. തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്‌നേഹത്തിലും നിഷ്‌കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ

  • സെപ്റ്റംബർ 28: വിശുദ്ധ വെൻസെസ്ലാവൂസ്0

    ബൊഹേമിയയിലെ പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് എ.ഡി 907-ലാണ് വിശുദ്ധൻ ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്തുതന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. അങ്ങനെ അദ്ദേഹം പതിനെട്ടാം വയസിൽ രാജാവായി. അനുകമ്പയിലൂന്നിയ ക്രിസ്തീയ ജീവിതത്തിന്റെ നല്ല മാതൃക നൽകുകവഴി ജനങ്ങൾക്കിടയിൽ ബോഹേമിയയിലെ ‘നല്ല രാജാവ്’ എന്ന പേര് ലഭിച്ചു. അനാഥരോടും വിധവകളോടും പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു. എ.ഡി 929-ൽ വെൻസെസ്ലാവൂസ് വിശുദ്ധ കുർബാനയ്ക്കായി പോകുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരൻ വിശുദ്ധനെ കൊലപ്പെടുത്തി. വിശുദ്ധ വെൻസെസ്ലാവൂസ് ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും

  • സെപ്റ്റംബർ 20: വിശുദ്ധ യൂസ്റ്റാച്ചിയൂസ്0

    ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ റോമിൽ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധൻ വിശ്വാസത്തിനുവേണ്ടി തന്റെ ജീവൻ വെടിയുന്നതിനുമുമ്പ് സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങൾക്കായി വീതിച്ചു നൽകി. ചക്രവർത്തിയുടെ ഭീഷണിക്ക് വശംവദനാകാതെ നീതിയുടെയും സത്യത്തിന്റെയും വിശ്വാസത്തിന്റേതുമായ മാർഗം മുറുകെ പിടിച്ച മഹാനായിരുന്നു അദ്ദേഹം. സഹനങ്ങൾക്കും പീഡനങ്ങൾക്കും മരണത്തിനും മേലെ നന്മയുടെയും വിശ്വാസത്തിന്റെയും വിജയത്തിന്റെയും ഉദാഹരണമാണ് വിശുദ്ധന്റെ ജീവിതം. പ്രാർത്ഥന: നീതിയുടെയും സത്യത്തിന്റെയും വിശ്വാസത്തിന്റേതുമായ മാർഗം മുറുകെ

  • സെപ്റ്റംബർ 19: വിശുദ്ധ ജാനുയേരിയസ്0

    വിശുദ്ധ ജാനുയേരിയസ് ബെനിബന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഡകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത് അതിക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നു. വിശുദ്ധനെ വന്യമൃഗങ്ങളുടെ നടുവിൽ എറിഞ്ഞു കൊടുത്തെങ്കിലും ദൈവസഹായത്താൽ അവ വിശുദ്ധനെ ഉപദ്രവിച്ചില്ല. പിന്നീട് പൂട്ട്യോളിയിൽവച്ച് വിശുദ്ധൻ ശിരഛേദനം ചെയ്യപ്പെട്ടു. ഇറ്റലിയിലെ നേപ്പിൾസു ദൈവാലത്തിൽ വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. രണ്ട് ഗ്ലാസ്പാത്രങ്ങളിൽ വിശുദ്ധന്റെ രക്തവും വേറൊരു പാത്രത്തിൽ ശിരസും സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും വിശുദ്ധന്റെ തിരുനാൾ ദിവസവും മെയ് ഒന്നാം തിയതിയിലും ഉണങ്ങി കട്ട പിടിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം

  • സെപ്റ്റംബർ 18: വിശുദ്ധ ജോസഫ് കുപ്പെർത്തീനോ0

    1603-ൽ ഇറ്റലിയിലെ കുപ്പെർത്തീനോ എന്ന സ്ഥലത്തെ ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫ് ജനിച്ചു. പതിനേഴാമത്തെ വയസിൽ സന്യാസമഠത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും ബുദ്ധിയില്ലാത്തവനെന്നും മറവിക്കാരനാണെന്നും കാരണത്താൽ പ്രവേശനം നിഷേധിച്ചു. തുടർന്ന് ഫ്രാൻസിസ്‌കൻ സഭയുടെ ആശ്രമത്തിൽ കന്നുകാലി വളർത്തുകാരനായി ജോലി നോക്കി. എപ്പോഴും പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ദൈവാലയത്തിൽ ധ്യാനത്തിൽ മുഴുകുകയും ചെയ്തിരുന്ന അവനെ ആശ്രമാധികാരികൾ ശ്രദ്ധിച്ചു. തൽഫലമായി 1628-ൽ 25-ാമത്തെ വയസിൽ അവന് പൗരോഹിത്യം നൽകി. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും ഏത് ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

  • സെപ്റ്റംബർ 17: വിശുദ്ധ റോബർട്ട് ബെല്ലാർമിൻ0

    1542-ൽ ഇറ്റലിയിലെ മൊൻടെപുൾസിയാനോ എന്ന സ്ഥലത്ത് ജനിച്ച റോബർട്ട് പ്രാഥമിക പഠനത്തിനുശേഷം ഈശോസഭയിൽ വൈദികനായി. വൈദിക വിദ്യാർത്ഥിയായിരക്കെതന്നെ പാഷണ്ഡകൾക്കെതിരായി പ്രസംഗിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. നിരവധി ദൈവശാസ്ത്രവും വിശ്വാസാധിഷ്ഠിതവുമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനകാലത്ത് അദ്ദേഹം വത്തിക്കാൻ വായനശാലയുടെ ലൈബ്രേറിയനും മാർപാപ്പയുടെ ഉപദേഷ്ടാവുമായി. 1621-ൽ 79-ാം വയസിൽ വിശുദ്ധിയുടെ പ്രസരണത്തോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1030-ൽ ബെല്ലാർമിനെ വിശുദ്ധനായും പിറ്റേ വർഷം വേദപാരംഗതനായും പീയൂസ് പതിനൊന്നാമൻ മാർപാപ്പ പ്രഖ്യാപിച്ചു. പ്രാർത്ഥന:

  • സെപ്റ്റംബർ 16: വിശുദ്ധ സിപ്രിയൻ0

    മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ കാർത്തേജിലെ ഒരു ഗംഭീര പ്രഭാഷകനായ ദൈവനിഷേധിയായിരുന്നു തേഷ്യസ് കസിലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാരുത്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ഡി 246-ലാണ് അദ്ദേഹം ക്രിസ്തീയവിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്‌നാനത്തെ തുടർന്ന് തന്റെ സ്വത്ത് വിറ്റു കിട്ടിയ പണം ദരിദ്രർക്ക് ദാനം ചെയ്തു. എ.ഡി 248-ൽ വൈദികനായും തുടർന്ന് മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ

  • സെപ്റ്റംബർ 15: വ്യാകുലമാതാവിന്റെ തിരുനാൾ0

    പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഡാനുഭവങ്ങളും ഭയഭക്തിപൂർവം അനുസ്മരിക്കുന്ന ദിനമാണ് വ്യാകുലമാതാവിന്റെ തിരുനാൾ. നാടുകടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയാൽ വിമോചിതനായ പീയൂസ് ഏഴാമൻ മാർപാപ്പയാണ് 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. 1913-ൽ പീയൂസ് പത്താമൻ പാപ്പയാണ് ഈ തിരുനാൾ സെപ്റ്റംബർ 15-ന് നടത്താൻ നിശ്ചയിച്ചത്. തന്റെ സ്വർഗീയ പുത്രന്റെ പീഡാനുഭവവേളയിലും മരണസമയത്തും മാതാവ് അനുഭവിച്ച അതികഠിനമായ വേദനയാണ് ഈ തിരുനാൾ അനുസ്മരിപ്പിക്കുന്നത്. മാനസിക കഷ്ടതയനുഭവിച്ച്, സഹവീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തെയും

Latest Posts

Don’t want to skip an update or a post?