Follow Us On

23

November

2024

Saturday

  • സെപ്തംബർ ആറ്‌: വിശുദ്ധ ഏലിയുത്തേരിയസ്0

    സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത്

  • സെപ്തംബർ അഞ്ച്‌: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ0

    1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം”.

  • സെപ്റ്റംബർ 4: വിശുദ്ധ റൊസാലിയാ0

    1130-നോടടുത്ത് സിസിലിയിലെ രാജകുടുംബത്തിൽ വിശുദ്ധ റൊസാലിയാ ജനിച്ചു. ലൗകികസുഖങ്ങൾക്ക് അടിപ്പെട്ടുള്ള ജീവിതം തന്റെ നിത്യജീവൻ നഷ്ടമാക്കുമെന്ന ഭയത്താൽ പതിനാലാം വയസിൽ അവൾ തന്റെ സമ്പന്ന ജീവിതം ഉപേക്ഷിച്ച് ഒരു മലയിലെ ഗുഹയിൽ 16 വർഷക്കാലം പരിശുദ്ധാരൂപിയുടെ പോഷണത്തിൽ പ്രായശ്ചിത്ത കർമങ്ങളിൽ മുഴുകി. മുപ്പതാമത്തെ വയസിൽ അവൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1625-ലെ പ്ലേഗ് ബാധയിൽനിന്നും രാജ്യത്തെ രക്ഷിച്ചതടക്കം അനേകം അത്ഭുത രോഗശാന്തികൾ വിശുദ്ധയുടെ നാമത്തിൽ നടന്നതായി പറയപ്പെടുന്നു. പലർമോയുടെ ‘ദേശീയ രക്ഷക വിശുദ്ധ’യായി വിശുദ്ധ റൊസാലിയയോ വണങ്ങുന്നു. പ്രാർത്ഥന:

  • സെപ്റ്റംബർ 3: വിശുദ്ധ ഗ്രിഗറി0

    എ.ഡി 540-ൽ റോമിൽ ജനിച്ച വിശുദ്ധ ഗ്രിഗറി അവിടുത്തെ സെനറ്ററായും മുഖ്യ ന്യായാധിപനായും സേവനം അനുഷ്ഠിച്ചു. എന്നാൽ അഞ്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് സന്യാസിയായി. സ്വന്തം ഭവനം ഒരു ബനഡിക്റ്റൻ മഠമാക്കി മാറ്റുകയും മറ്റ് ആറ് ആശ്രമങ്ങൾകൂടി സ്ഥാപിക്കുകയും ചെയ്തു. അമ്പതാമത്തെ വയസിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. പുരോഹിതരുടെ വിശുദ്ധിയും സഭയിലെ അച്ചടക്ക പരിപാലനവും റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും ആഗോള വിശ്വാസസമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും അദ്ദേഹം ഒരേസമയം സംരക്ഷിച്ചിരുന്നു. ആരാധനപുസ്തകപരിഷ്‌കരണം നടത്തിയ ഈ വിശുദ്ധനാണ് ഇന്ന് പള്ളികളിൽ ചൊല്ലുന്ന പല

  • സെപ്റ്റംബർ 2: വിശുദ്ധ അഗ്രിക്കോളസ്0

    പതിനാലാമത്തെ വയസിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗത്തിലും ജ്ഞാനമാർഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ചു. വിശുദ്ധ അഗ്രിക്കോളസ് സുവിശേഷപ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും അതീവ തല്പരനായിരുന്നു. വിശുദ്ധന്മാരായ ജോർജ്, അന്ത്യോക്യയിലെ മാർഗരറ്റ് എന്നിവരെപ്പോലെ ഒരു വ്യാളിയോടൊപ്പം വിശുദ്ധ അഗ്രിക്കോളസിനെ ചിത്രീകരിക്കുന്നത് പിശാചിനെതിരെ പടവെട്ടിയതുകൊണ്ടാണ്. അവിഗ്‌നോനിലെ ബിഷപ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് ദൈവജനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. എ.ഡി 700-ൽ വിശുദ്ധൻ സ്വർഗസമ്മാനത്തിനായി വിളിക്കപ്പെട്ടു. പ്രാർത്ഥന: കൊച്ചുനാളിൽത്തന്നെ ദൈവത്തിന്റെ വിളി സ്വീകരിച്ച് ദൈവരാജ്യത്തിനുവേണ്ടി ജീവിതം മാറ്റിവച്ച വിശുദ്ധ അഗ്രിക്കോളസ്, ദൈവരാജ്യവ്യാപനത്തിനായി

  • സെപ്തംബർ 01: വിശുദ്ധ ഗില്‍സ്0

    ഗ്രീസ്സിന്റെ തലസ്ഥാനമായ എഥൻസിലെ ഒരു കുലീന കുടുംബത്തിലാണ്‌ വിശുദ്ധ ഗില്‍സ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി. റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു സന്യാസിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന്‌ പാൽ കൊടുത്തിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗില്‍സിനേയും അദ്ദേഹത്തിന്റെ രഹസ്യ

  • ഓഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്0

    ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രിസ്തീയ തടവ് പുള്ളികളുടെ മോചനത്തിനായി മേഴ്സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു. തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ട് എന്ന് പേരായ ഒരു വ്യക്തിയും ഉണ്ടായിരുന്നു. റെയ്മണ്ട് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയായിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊന്നാറ്റൂസ് എന്ന ഇരട്ടപ്പേര് ലഭിച്ചത്. തടവ് പുള്ളികളുടെ മോചകന്‍ എന്ന നിലയില്‍ നിന്നും

  • ഓഗസ്റ്റ് 30: അയർലൻഡിലെ വിശുദ്ധ ഫിയാക്കര്‍0

    അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കറിന്റെ ജനനം. ഫ്രാന്‍സില്‍ വിശുദ്ധന്‍ ഫിയാക്ക്രെ എന്നറിയപ്പെടുന്നു. ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം

Latest Posts

Don’t want to skip an update or a post?