Follow Us On

13

May

2025

Tuesday

സെപ്റ്റംബർ 3: വിശുദ്ധ ഗ്രിഗറി


എ.ഡി 540-ൽ റോമിൽ ജനിച്ച വിശുദ്ധ ഗ്രിഗറി അവിടുത്തെ സെനറ്ററായും മുഖ്യ ന്യായാധിപനായും സേവനം അനുഷ്ഠിച്ചു. എന്നാൽ അഞ്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് സന്യാസിയായി. സ്വന്തം ഭവനം ഒരു ബനഡിക്റ്റൻ മഠമാക്കി മാറ്റുകയും മറ്റ് ആറ് ആശ്രമങ്ങൾകൂടി സ്ഥാപിക്കുകയും ചെയ്തു. അമ്പതാമത്തെ വയസിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. പുരോഹിതരുടെ വിശുദ്ധിയും സഭയിലെ അച്ചടക്ക പരിപാലനവും റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും ആഗോള വിശ്വാസസമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും അദ്ദേഹം ഒരേസമയം സംരക്ഷിച്ചിരുന്നു. ആരാധനപുസ്തകപരിഷ്‌കരണം നടത്തിയ ഈ വിശുദ്ധനാണ് ഇന്ന് പള്ളികളിൽ ചൊല്ലുന്ന പല മനോഹര പ്രാർത്ഥനകളും രചിച്ചത്. എ.ഡി 604-ൽ വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലാണ് കബറിടം സ്ഥിതി ചെയ്യുന്നത്.
പ്രാർത്ഥന: ഭൗതികനേട്ടങ്ങളെ വേണ്ടെന്നുവച്ച് സന്യാസിയായി ജീവിച്ച വിശുദ്ധ ഗ്രിഗറി പാപ്പായെ, സഭാശുശ്രൂഷകളിൽ തീക്ഷ്ണതയോടെ പങ്കെടുക്കുവാൻ വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?