Follow Us On

05

May

2024

Sunday

സെപ്റ്റംബർ 4: വിശുദ്ധ റൊസാലിയാ

1130-നോടടുത്ത് സിസിലിയിലെ രാജകുടുംബത്തിൽ വിശുദ്ധ റൊസാലിയാ ജനിച്ചു. ലൗകികസുഖങ്ങൾക്ക് അടിപ്പെട്ടുള്ള ജീവിതം തന്റെ നിത്യജീവൻ നഷ്ടമാക്കുമെന്ന ഭയത്താൽ പതിനാലാം വയസിൽ അവൾ തന്റെ സമ്പന്ന ജീവിതം ഉപേക്ഷിച്ച് ഒരു മലയിലെ ഗുഹയിൽ 16 വർഷക്കാലം പരിശുദ്ധാരൂപിയുടെ പോഷണത്തിൽ പ്രായശ്ചിത്ത കർമങ്ങളിൽ മുഴുകി. മുപ്പതാമത്തെ വയസിൽ അവൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1625-ലെ പ്ലേഗ് ബാധയിൽനിന്നും രാജ്യത്തെ രക്ഷിച്ചതടക്കം അനേകം അത്ഭുത രോഗശാന്തികൾ വിശുദ്ധയുടെ നാമത്തിൽ നടന്നതായി പറയപ്പെടുന്നു. പലർമോയുടെ ‘ദേശീയ രക്ഷക വിശുദ്ധ’യായി വിശുദ്ധ റൊസാലിയയോ വണങ്ങുന്നു.
പ്രാർത്ഥന: ലൗകീക സുഖങ്ങളുപേക്ഷിച്ച് നിത്യജീവൻ ലക്ഷ്യമാക്കി ജീവിച്ച വിശുദ്ധ റൊസാലിയാ, സ്വർഗം ലക്ഷ്യമാക്കി ജീവിക്കുവാൻ വേണ്ട അനുഗ്രഹത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?