Follow Us On

11

July

2025

Friday

സെപ്റ്റംബർ 15: വ്യാകുലമാതാവിന്റെ തിരുനാൾ

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഡാനുഭവങ്ങളും ഭയഭക്തിപൂർവം അനുസ്മരിക്കുന്ന ദിനമാണ് വ്യാകുലമാതാവിന്റെ തിരുനാൾ. നാടുകടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയാൽ വിമോചിതനായ പീയൂസ് ഏഴാമൻ മാർപാപ്പയാണ് 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. 1913-ൽ പീയൂസ് പത്താമൻ പാപ്പയാണ് ഈ തിരുനാൾ സെപ്റ്റംബർ 15-ന് നടത്താൻ നിശ്ചയിച്ചത്. തന്റെ സ്വർഗീയ പുത്രന്റെ പീഡാനുഭവവേളയിലും മരണസമയത്തും മാതാവ് അനുഭവിച്ച അതികഠിനമായ വേദനയാണ് ഈ തിരുനാൾ അനുസ്മരിപ്പിക്കുന്നത്. മാനസിക കഷ്ടതയനുഭവിച്ച്, സഹവീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തെയും പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗത്തെയും നമ്മെ ഓർമപ്പെടുത്തുന്നു.
പ്രാർത്ഥന: ഓ, മറിയമേ, വ്യാകുലവും കരുണയും സ്‌നേഹവും നിറഞ്ഞ അമ്മേ, ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർത്ഥനകളോട് ചേർത്ത് അങ്ങയുടെ പ്രിയപുത്രന് കാഴ്ചവയ്ക്കണമേ. ഞങ്ങളെ എല്ലാവരെയും നിത്യഭാഗ്യത്തിൽ ചേർക്കുകയും ചെയ്യണമേ. ഞങ്ങളെപ്രതി ബന്ധിതനായ ഈശോയുടെ തൃക്കരങ്ങളാൽ സകല തിന്മകളിൽനിന്നും ലോകത്തെ രക്ഷിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?